തൊഴിലുറപ്പ് തൊഴിലാളികളുടെ ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് 15 ന്

കാഞ്ഞങ്ങാട്:മഹാത്മഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്രസര്‍ക്കാറിനെതിരെ എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പതിനായിരകണക്കിന് തൊഴിലാളികളുടെ പ്രതിഷേധ മാര്‍ച്ച് 15ന് നടക്കും. രാവിലെ 9.30 ന് നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്ന് പ്രകടനം ആരംഭിക്കും. സമരം സി പി എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. എം.രാജഗോപാലന്‍ എംഎല്‍എ, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെപി സതീഷ് ചന്ദ്രന്‍ , പി കരുണാകരന്‍, സിഎച്ച് കുഞ്ഞമ്പു എംഎല്‍എ, എം വി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും. പാര്‍ലമെന്റില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ഗണ്യമായ സ്വാധീനം ഉണ്ടായിരുന്ന 2005 ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലിലാണ് ഗ്രാമീണ ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തി പദ്ധതിക്ക് തുടക്കമിട്ടത്.
വാര്‍ത്താസമ്മേളനത്തില്‍ യൂണിയന്‍ സംസ്ഥാന എക്‌സികൂട്ടീവ് അംഗം ടി എം എ കരീം, സംഘാടക സമീതി ചെയര്‍മാന്‍ കെ രാജമോഹന്‍, യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി ദിവാകരന്‍, കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി എം ജി പുഷ്പ, സേതു കുന്നുമ്മല്‍ എന്നിവര്‍ പങ്കെടുത്തു .

 

error: Content is protected !!