കാഞ്ഞങ്ങാട്: നവരാത്രി ആഘോഷം നടക്കുന്ന ഹോസ്ദുര്‍ഗ് മാരിയമ്മന്‍ ക്ഷേത്ര മുന്നില്‍ സ്ഥാപിച്ച പ്രവേശനകമാനത്തിന് മുന്നില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെ കോട്ടച്ചേരി ഭാഗത്തുനിന്നും പ്രകടനവുമായി എത്തിയ അമ്പതോളം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകരാണ്
പുതിയകോട്ടയിലെ മാരിയമ്മന്‍ ക്ഷേത്ര നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര പ്രവേശന കവാടത്തിന് സമീപം ദുര്‍ഗ്ഗാദേവിയുടെ ചിത്രം സ്ഥാപിച്ചിരുന്നു. ഇതിന് മുന്നിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചത്.
സമരം ഹോസ്ദുര്‍ഗ് മാന്തോപ്പ് മൈതാനത്ത് സമാപിക്കുമെന്നാണ് പ്രവര്‍ത്തകര്‍ നേരത്തെ പോലീസിനെ അറിയിച്ചിരുന്നത്.
ഇവര്‍ക്ക് അകമ്പടിയായി പോലീസ് ഉണ്ടായിരുന്നെങ്കിലും പോലീസ് ഏറെ മുന്നിലായിരുന്നു.
വിവരമറിഞ്ഞ് പോലീസും ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തരും ഓടിയെത്തി. ഇതോടെ കുറച്ചുനേരം പുതിയകോട്ട നഗരം സംഘര്‍ഷാവസ്ഥയിലായി. കൂടുതല്‍ ഭക്തജനങ്ങള്‍ എത്തുന്നതിന് മുന്‍പ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്ഥലത്തുനിന്ന് പോയിരുന്നു.
റോഡില്‍ കോലം കത്തിച്ച ഭാഗങ്ങള്‍ ഫയര്‍ഫോഴ്സ് എത്തി വെള്ളമൊഴിച്ച് നീക്കം ചെയ്തു. പിന്നീട് നൂറുകണക്കിന് ഭക്തജനങ്ങള്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.നവരാത്രി ഉത്സവം നാളുകളില്‍ ദിനംപ്രതി പതിനായിരങ്ങള്‍ എത്തുന്ന ക്ഷേത്രത്തിന് മുന്നില്‍ കോലം കത്തിച്ചത്
ഭക്തജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധം ഇടയാക്കിയിട്ടുണ്ട്.
