മൂന്നാംമൈല്‍: വിഫ കപ്പ് നാഷണല്‍ 2026 തൈക്കോണ്ടൊ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വേണ്ടി പുംസെ വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡലും സ്പീഡ് കിക്കിങ്ങില് വെള്ളി മെഡലും നേടി നാടിന്റെ അഭിമാനമായി മാറിയ അഞ്ചാം വയലിലെ എ വി ശിവനന്ദക്ക് മൂന്നാം മൈല്‍ ഓട്ടോ ഡ്രെവേഴ്സ് യൂണിയന് ബി എം.എസ് സ്വീകരണം നല്കി.പ്രസിഡന്റ് ഉദയകുമാര്‍ അഞ്ചാം വയല്‍ ഷാളണിയിച്ചു, വൈസ് പ്രസിഡന്റ് തമ്പാന് പൂതങ്ങാനം സംസാരിച്ചു. ട്രഷറര്‍ ഫൈസല്‍ നന്ദി പറഞ്ഞു. ജി എച്ച് എസ് എസ് അമ്പലത്തറയിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയായ അഞ്ചാം വയലിലെ മധു – ബേബി ദമ്പതികളുടെ മകളാണ്.
