കാഞ്ഞങ്ങാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഉദുമ സീറ്റില്‍ ബിപി. പ്രദീപ്കുമാറിനും കാഞ്ഞങ്ങാട് ഉമേശന് വേളൂരിനും സാധ്യത. പ്രദീപ്കുമാര്‍ ഡി സി സി വൈസ് പ്രസിഡന്റ് ആണ്. മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, തുടങ്ങി സംഘടന രംഗത്ത് സജീവമാണ്. ഉദുമ മണ്ഡലത്തില്‍ സജീവമായി പരിഗണിക്കപ്പെടുന്ന പേര് പ്രദീപിന്റേതാണ്. നിരവധി സമരങ്ങള്‍ നയിച്ച നേതാവ് കൂടിയായ പ്രദീപ് യൂത്ത് കോണ്ഗ്രസില്ശക്തമായ അടിത്തറ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഉമേശന് വേളൂര്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ആണ്. മുന്‍ കിനാനൂര്‍ കരിന്തളം മണ്ഡലം പ്രസിഡന്റ് ആണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീമാണ്. നിരവധി രോഗികള്‍ക്ക് ചികിത്സ സഹായം നല്കുന്നതില് ജനകീയ ഇടപെടല്‍ നടത്തിയിട്ടുണ്ട്. കൊറോണകാലത്ത് നടത്തിയ ഇടപെടല്‍ ജനങ്ങളുടെ അംഗീകാരം നേടിയിരുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ ഘട്ടങ്ങളില്‍ 3 വര്‍ഷം കുടിവെള്ള വിതരണം നടത്തുന്നതില്‍ നേരിട്ട് ഇടപെട്ട വ്യക്തിയാണ്. കാഞ്ഞങ്ങാട് മണ്ഡലത്തെ സംബന്ധിച്ചിടത്തോളം വിജയ സാധ്യത ഉറപ്പിക്കുന്ന മട്ടിക്കൈ, കിനാനൂര്‍ കരിന്തളം പഞ്ചായത്തുകളില്‍ ഉമേശനുള്ള ജനകീയ അംഗീകാരം കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ചര്‍ച്ചാവിഷയമാകും. രാജ്മോഹന്‍ ഉണ്ണിത്താനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഉമേശന് വേളൂര്‍ .അതുകൊണ്ട് തന്നെ നേതൃത്വം പരിഗണിക്കാനാണ് സാധ്യത.
