ദേശീയ യുവജന ദിനത്തില്‍ ലഹരിക്കെതിരെ റാലി നടത്തി; കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ നിന്ന് ആരംഭിച്ച റാലി അഡീഷണല്‍ ഡിസ്റ്റിക് ജഡ്ജ്, ചെയര്‍മാന്‍ ടി എല്‍ എസ് സി. പി എം സുരേഷ് ഫ്‌ലാഗ് ഓഫ് ചെയ്തു

കാഞ്ഞങ്ങാട്: താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി,ജനമൈത്രി പോലീസ് ഹോസ്ദുര്‍ഗ്, എന്‍ എസ് എസ് യൂണിറ്റ് നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പടന്നക്കാട്, ജനമൈത്രി വളണ്ടിയര്‍ ഗ്രൂപ്പ് ഹോസ്ദുര്‍ഗ് സംയുക്ത ആഭിമുഖ്യത്തില്‍ ദേശീയ യുവജനദിനം ലഹരിക്കെതിരെ റാലി നടത്തി. കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ നിന്ന് ആരംഭിച്ച റാലി അഡീഷണല്‍ ഡിസ്റ്റിക് ജഡ്ജ്, ചെയര്‍മാന്‍ ടി എല്‍ എസ് സി. പി എം സുരേഷ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഹോസ്ദുര്‍ഗ് സബ് ഇന്‍സ്‌പെക്ടര്‍ നീതു തച്ചഞ്ചേരി,ജനമൈത്രി ബീറ്റ് ഓഫീസര്‍ അസി.സബ് ഇന്‍സ്പെക്ടര്‍ പ്രദീപന്‍ കോതോളി,ടി എല്‍ എസ് സി ക്ലര്‍ക്ക് വിനീഷ പി,പി എല്‍ വി ബിന്ദു സി, എന്‍ എസ് എസ് കോഡിനേറ്റര്‍മാരായ ഹരികൃഷ്ണന്‍ എം, പവിത്ര പ്രദീപ് കെ, ജനമൈത്രി വളണ്ടിയര്‍മാരായ ഇബ്രാഹിം സി പി, സലാം കേരള,അനീഷ് മണ്ണട്ട, മനോജ് മടിക്കൈ എന്നിവര്‍ സംസാരിച്ചു. റാലിയില്‍ അമ്പതോളം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ അടക്കം പങ്കെടുത്തു.

 

error: Content is protected !!