ജി.വി.എച്ച്.എസ് എസ്. കാഞ്ഞങ്ങാട് എന്‍.എസ് എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികള്‍, അങ്കണവാടി ജീവനക്കാര്‍, ഹരിത കര്‍മസേനാംഗങ്ങള്‍ പൊതുജനങ്ങള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി മഹാസഭ നടത്തി. മുന്‍ കോട്ടയം ജില്ല കളക്ടര്‍ കെ.പി. ജയശ്രീ മുഖ്യാതിഥിയായി. നഗരസഭ കൗണ്‍സിലര്‍ പുഞ്ചാവി മൊയതു ഉദ്ലാടനം ചെയ്തു.
മഹാസഭയില്‍ ജനങ്ങള്‍ ഉന്നയിച്ച കുടിവെള്ള ദൗര്‍ലഭ്യം, കെ.എസ്.ആര്.ടി.സി. ബസിന്റെ അപര്യാപ്തതയും യാത്രക്ലേശവും, സ്കൂള്‍ കുട്ടികള്‍ക്ക് സ്പോര്‍ട്സ് പരിശീലനത്തിനുള്ള ഗ്രൗണ്ടിന്റെ അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനും തീരുമാനിച്ചു.
പ്രിന്‍സിപ്പല്‍ പി.എസ്.അരുണ്‍ അദ്ധ്യക്ഷനായ യോഗത്തില്‍ എന്‍.എസ്.എസ്. ക്ലസ്റ്റര്‍ കോ – ഓര്‍ഡിനേറ്റര്‍ പി സമീര്‍ സിദ്ദിഖി സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ ആര് മഞ്ജു നന്ദിയും പറഞ്ഞു. ശബരി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് ഭാരവാഹികളായ പി ബാബു , സുരേന്ദ്രന്, രവീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. പൊതുജനങ്ങള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് എന്‍.എസ് എസ് വോളന്റിയര്‍മാര്‍ നിര്‍മ്മിച്ച എല്‍.ഇ.ഡി ബള്‍ബ്, ലോഷന്‍ തുടങ്ങിയവയും വിതരണം ചെയ്തു . അദ്ധ്യാപകരായ എസ് സനിത, സിന്ധു. പി രാമന്, വോളന്റിയയര് ലീഡര്‍മാരായ കെ അക്ഷയ്, ആര്യ എം.കെ തുടങ്ങിയവര്‍ നേതൃത്വം നല്കി.
