കെസിഇഎഫ് സംസ്ഥാന വാഹന പ്രചാരണ ജാഥയ്ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം നല്‍കി

കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാരിന്റെ സഹകരണ നയങ്ങള്‍ക്കെതിരെ കെസിഇഎഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന വാഹന പ്രചാരണ ജാഥയ്ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം നല്‍കി. ഡിസിസി ജനറല്‍ സെക്രട്ടറി പി വി സുരേഷ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിഇഎഫ് താലൂക്ക് പ്രസിഡന്റ് കെ.പി.ജയദേവന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.ചന്ദ്രശേഖരന്‍, ഹൊസ്ദുര്‍ഗ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ തോയമ്മല്‍, പി.എന്‍.പണിക്കര്‍ സൊസൈറ്റി പ്രസിഡന്റ് സി.സുകുമാരന്‍ മാസ്റ്റര്‍, ഓട്ടോറിക്ഷ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എച്ച്. ഭാസ്‌കരന്‍, കെസിഇഎഫ് ജില്ലാ പ്രസിഡന്റ് സി.ഇ. ജയന്‍, സെക്രട്ടറി സുജിത്ത് പുതുക്കൈ, ശശി നീലേശ്വരം, നാരായണന്‍ കരിച്ചേരി, കെ.ബാബു, എം.ലത, കെ. അനിത, സിന്ധു അനില്‍, ഒ.വി.രതീഷ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.വിനോദ് കുമാര്‍ സ്വാഗതവും ഹൊസ്ദുര്‍ഗ് താലൂക്ക് ട്രഷറര്‍ എന്‍.ആര്‍.രാജേഷ് നന്ദിയും പറഞ്ഞു. സി.വി. അജയന്‍, ഇ.ഡി. സാബു, എന്‍.വി.പി.രാധാകൃഷ്ണന്‍, എ.സി.ലൂക്കോസ്, ടി.ടി. മാത്യു, ടി.ജേക്കബ്, മനു കൈമള്‍ എന്നിവര്‍ ജാഥയ്ക്ക് നേതൃത്വം നല്‍കി.

 

error: Content is protected !!