തിരിച്ചെത്തിയ സുജാത ടീച്ചര്‍ക്ക് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ സ്വീകരണം നല്‍കി

കാഞ്ഞങ്ങാട്:പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി അവധിയിലായിരുന്ന ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക സുജാത ടീച്ചര്‍ക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായി സ്‌കൂള്‍ പിടിഎ കമ്മിറ്റി സ്വീകരണം നല്‍കി. 2021- 25 വര്‍ഷത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ അതിയാമ്പൂരില്‍ നിന്നുംമത്സരിച്ച് വിജയിച്ച് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണലായി തെരഞ്ഞെടുത്തതിന്റെ ഭാഗമായാണ് ടീച്ചര്‍ അധ്യാപക ജീവിതത്തിന് അഞ്ചുവര്‍ഷം അവധി നല്‍കിയത്.കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം നഗരസഭയുടെ വികസനത്തിന് മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ടീച്ചര്‍ക്ക് സാധിച്ചിരുന്നു. മികച്ച പ്രവര്‍ത്തനത്തിനുള്ള നിരവധി പുരസ്‌കാരങ്ങളും നേടിയിരുന്നു.തിരിച്ചെത്തിയ ടീച്ചര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സ്‌കൂള്‍ പിടിഎപ്രസിഡണ്ട് ഇ വി ജയകൃഷ്ണന്‍ സ്‌കൂള്‍ എച്ച് എം പിസുമ എന്നിവര്‍ ചേര്‍ന്ന് പൂച്ചെണ്ട നല്‍കി സ്വീകരിച്ചു. വൈസ് പ്രസിഡന്റ് നാരായണന്‍ മുത്തല്‍,അംഗങ്ങളായപ്രഭാകരന്‍ അവതാര്‍, പി മനോജ്, ഗഫൂര്‍ മുറിയനാവി, കെ സുജാത, എന്‍ രതി, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി കെ വി രാജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു

 

error: Content is protected !!