പുതുവര്‍ഷാഘോഷം പുതുമയോടെ നടത്തി ആനന്ദാശ്രമം ലയണ്‍സ് ക്ലബ്

കാഞ്ഞങ്ങാട്:-കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മാതൃകാ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബ് ക്രിസ്മസ്-പുതുവര്‍ഷ ആഘോഷവും വ്യത്യസ്തവും നൂതനവുമായ നിരവധി പരിപാടികളോടെ വിപുലമായ രീതിയില്‍ നടത്തി.ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ചാര്‍ട്ടര്‍ പ്രസിഡണ്ട് കെ വി സതീഷ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് മോഹനന്‍ കൊടവലം അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രമോദ് മാവുങ്കാല്‍ , ട്രഷറര്‍ രാമചന്ദ്രന്‍,മുന്‍ പ്രസിഡണ്ട് രാജന്‍ മീങ്ങോത് പ്രോഗ്രാം കോഡിനേറ്റര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് അംഗങ്ങളുടെയും സോപാനംഓര്‍ക്കസ്ട്ര എന്നിവരുടെ ഗാനമേള, സംഘനൃത്തം, ക്ലാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, മാജിക്, വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച വര്‍ക്കുള്ള ആദരം,പരസ്പര സൗഹൃദം തുടങ്ങിയ നിരവധി പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടന്നു.

 

error: Content is protected !!