മാവുങ്കാല്‍ :മൂലക്കണ്ടം ഷാവേസ് സാംസ്‌കാരിക സമിതിയുടെ പുതുവര്‍ഷാഘോഷം അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.വി . തുളസിയും പത്താം വാര്‍ഡ് (മൂലക്കണ്ടം ) മെമ്പര്‍ എം. ഷിജിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സി.പി . പ്രമോദ് അധ്യക്ഷത വഹിച്ചു. മനോജ് കാരക്കുഴി , രാഹുല്‍ കാരക്കുഴി, കെ.എം.ശകുന്തള എന്നിവര്‍ സംബന്ധിച്ചു. ക്ലബ്ബ് സെക്രട്ടറി കെ.എം . സുധാകരന്‍ മാസ്റ്റര്‍ സ്വാഗതവും വി . രാജേഷ് നന്ദിയും പറഞ്ഞു.
