കാഞ്ഞങ്ങാട്: അജാനൂര്‍ തെക്കേപ്പുറം ശിഹാബ് തങ്ങള്‍ ചാരിറ്റി സെന്റര്‍ നടപ്പിലാക്കി വരുന്ന കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് പ്രഥമ പ്രസിഡന്റ് എ പി അബ്ദുല്ല സാഹിബ് പേരിലുള്ള അവാര്‍ഡ് ജീവകാരുണ്യ പ്രവര്‍ത്തകനും പ്രമുഖ വ്യവസായിയുമായ അബൂബക്ക ര്‍ കുറ്റിക്കോലിന് .കാല്‍ലക്ഷം രൂപയും പ്രശംസ പത്രമാണ് അവാര്‍ഡ്. ജനുവരി 5 ന് രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് ക്ലാസിക്കോ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് സമ്മാനിക്കും. ചാരിറ്റി സെന്റര്‍ രക്ഷാധികാരി പാലക്കി കുഞ്ഞാമ്മദ് ഹാജി അധ്യക്ഷത വഹിക്കും. ചെയര്മാന് എ പി ഉമ്മര്‍ സ്വാഗതം പറയും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും അവാര്‍ഡ് ജൂറി അംഗവുമായ ബഷീര്‍ വെള്ളിക്കോത്ത് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തും. മുനവ്വറലി ശിഹാബ് തങ്ങള്‍ക്കുള്ള കമ്മിറ്റിയുടെ ഉപഹാരം കാഞ്ഞങ്ങാട് സി എച്ച് സെന്റര്‍ യു എ ഇ ചാപ്റ്റര്‍ ട്രഷറര്‍ ശംസുദ്ധീന്‍ കല്ലൂരാവി കൈമാറും. വര്‍ഷങ്ങളായി ശിഹാബ് തങ്ങള്‍ ചാരിറ്റി സെന്ററിന് കീഴില്‍ നല്കി വരുന്ന അവാര്‍ഡ് മുന്‍ കാലങ്ങളില്‍ പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, റഹ്മാന് തായലങ്ങാടി, സായിറാം ഗോപാലകൃഷ്ണ ഭട്ട്, എം സി വടകര കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ക്കാണ് നല്‍കിയത്.
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്, ട്രഷറര്‍ പി എം മുനീര്‍ ഹാജി, വൈസ് പ്രസിഡന്റ് മാരായ അഡ്വ : എന്‍ എ ഖാലിദ്, അബ്ദുല്‍ റഹ്മാന് വണ്‍ഫോര്‍, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം പി ജാഫര്‍, എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, എ കെ എം അഷ്റഫ്, ഇ ചന്ദ്രശേഖരന്, അവാര്‍ഡ് ജൂറി അംഗങ്ങളായ റഹ്മാന് തായിലാങ്ങാടി, ജലീല്‍ രാമന്തളി,യുത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് എടനീര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് അഡ്വ : ടി കെ സുധാകരന്, അഡ്വ.പി. അപ്പുക്കുട്ടന്, വി കമ്മരാന്‍, മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ബദ്റുദ്ധീന്‍ കെ കെ, അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മുബാറക് ഹസൈനാര്‍ ഹാജി,വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ശുക്കൂര്‍ പള്ളിക്കാടത്ത്, ട്രഷറര്‍ നവാസ് കെ എച്ച് തുടങ്ങിയവര്‍ സംബന്ധിക്കും.കണ്‍വീനര്‍ ഇഖ്ബാല്‍ വെള്ളിക്കോത്ത് നന്ദിയും പറയും. ഭാരവാഹികള്‍
വാര്‍ത്ത സമ്മേളനത്തില്‍
സി. കുഞ്ഞാമ്മദ് പാലക്കി, ബഷീര്‍ വെള്ളിക്കോത്ത്
എ.പി.ഉമ്മര്‍, ഇക്ബല്‍ വെള്ളിക്കോത്ത്, ശുക്കൂര്‍ പള്ളിക്കാടത്ത് എന്നിവര്‍ സംബന്ധിച്ചു.
