കരിന്തളം:സമഗ്ര ശിക്ഷാ കേരളം കാസര്‍കോട് ചിറ്റാരിക്കാല്‍ ബി ആര് സി യുടെ നേതൃത്വത്തില്‍ നെല്ലിയടുക്കം യു പി സ്കൂളില്‍ വച്ച് സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികള്‍ക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ് ‘നെല്ലിക്ക’ സമാപിച്ചു.കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം രാജന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഇരുപത്തിയഞ്ച് ഭിന്നശേഷി കുട്ടികള്‍ അവരുടെ രക്ഷിതാക്കള്‍ എന്നിവര്‍ക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ആദ്യദിനം ക്യാമ്പ് ഫയറോടുകൂടി അവസാനിച്ചു.
രണ്ടാം ദിനം പ്രഭാത നടത്തം സൂമ്പ ഡാന്‍സ് എന്നിവയോടെ ആരംഭിച്ചു.
കരവും വിരുതും, കൊട്ടും പാട്ടും, രുചിയും മണവും, കളിയും ചിരിയും കഥയും വരയും ,ഷോര്‍ട്ട് ഫിലിം പ്രദര്‍ശനം എന്നീ സെഷനുകളിലൂടെയാണ് ക്യാമ്പ് കുട്ടികളെ കൊണ്ടുപോയത്.ചിറ്റാരിക്കാല്‍ ബിആര്‍സിയിലെ സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍, സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ സി ആര് സി കോഡിനേറ്റര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് ക്യാമ്പ് നയിച്ചു. പങ്കെടുത്ത കുട്ടികള്‍ക്കെല്ലാം സമ്മാനങ്ങള്‍ നല്കി. കേക്ക് മുറിച്ച് പുതുവത്സരവും ക്യാമ്പില്‍ തന്നെ ആഘോഷിച്ചു
ചിറ്റാരിക്കാല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ജസീന്ത ജോണ്‍, ഡയറ്റ് ഫാക്കല്‍റ്റി വിനോദ് കുമാര്‍ കുട്ടമത്ത് തുടങ്ങിയവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.
സ്കൂള്‍ പി ടി എ പ്രസിഡന്റ് വിദ്യാധരന് വൈസ് പ്രസിഡണ്ട് സുഗതന്, എസ് എം സി ചെയര്മാന് ബാബു ജോസ്, പ്രധാന അധ്യാപിക രാജേശ്വരി ദേവദാസ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.
സി ആര് സി കോഡിനേറ്റര്‍ വി നിഷ യോഗത്തിന് നന്ദി പറഞ്ഞു.
സമാപന യോഗം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.എസ് എസ് കെ ജില്ലാ പ്രോഗ്രാം കോഡിനേറ്റര്‍ വി എസ് ബിജുരാജ് മുഖ്യാതിഥിയായി.
വാര്‍ഡ് മെമ്പര്‍മാരായ പ്രകാശന്, ബേബി സുമതി, എസ് എം സി അംഗം ശശിധരന് ചാങ്ങാട് ,ബിആര്‍സി ട്രെയിനര്‍ സി എ ഷീലാമ്മ എന്നിവര്‍ സംസാരിച്ചു.
ചിറ്റാരിക്കാല്‍ ബിപിസി ഷൈജു ബിരിക്കുളം നന്ദി പറഞ്ഞു.
