പെരിയ പെരിയോക്കി ഗൗരിശങ്കരക്ഷേത്രത്തില്‍ തിരുവാതിര ഉത്സവം നാളെ

പെരിയ: പെരിയോക്കി ഗൗരീശങ്കര ക്ഷേത്രത്തില്‍ തിരുവാതിര ഉത്സവവും പുതുതായി നിര്‍മ്മിച്ച അഗ്രശാലയുടെ സമര്‍പ്പണവും ജനുവരി 3ന് നടക്കും. രാവിലെ 10.30 ന് ബ്രഹ്‌മശ്രീ അരവത്ത് കെ.യു.പത്മനാഭതന്ത്രി അഗ്രശാല സമര്‍പ്പണം നടത്തും.
108 തേങ്ങയുടെ മഹാഗണപതി ഹോമം,ശതരുദ്രാഭിഷകം, വില്ല് പത്രാര്‍ച്ചന, നവകകലശാഭിഷേകം എന്നിവയും ഉച്ചക്ക് 12 മഹാപൂജയും അന്നദാനവും ഉണ്ടാകും. വൈകീട്ട് 6ന് ക്ഷേത്രമാതൃ സമിതിയുടെ നേതൃത്വത്തില്‍ വിവിധ ക്ഷേത്ര മാതൃസമിതികള്‍ അതവരിപ്പിക്കുന്ന തിരുവാതിര അരങ്ങേറും. തുടര്‍ന്ന് എട്ടങ്ങാടി പ്രസാദ വിതരണവും ഉണ്ടാകും.

 

error: Content is protected !!