മാണിക്കോത്ത് മഖാം ഉറൂസ് ആറ് മുതല്‍ 12 വരെ നടക്കും

കാഞ്ഞങ്ങാട്:ഖാസി ഹസൈനാര്‍ പേരില്‍ നടക്കുന്ന മാണി ക്കോത്ത് മഖാം ഉറൂസ് ജനുവരി ആറു മുതല്‍ പന്ത്രണ്ട് വരെ വിവിധ പരിപാടികളിലായി നടക്കുമെന്ന് ജമാഅത്ത്, ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സ മ്മേളനത്തില്‍ അറിയിച്ചു. നാളെ ഉച്ചക്ക് മാണി ക്കോത്ത് ജുമ മസ്ജിദ് ഖത്തീബ് മുഹുയുദ്ധീന്‍ അല്‍ അസ്ഹരിയുടെ നേതൃത്വത്തില്‍ മഖാം സിയാറത്തും ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ വി.വി അബ്ദുറഹ്‌മാന്‍ ഹാജി പതാക ഉയര്‍ത്തുന്നതോടെ കൂടി പരിപാടികള്‍ക്ക് തുടക്കമാവും.തുടര്‍ന്ന് മഖാം ഉറൂസ് ഉദ്ഘാടനം ജനുവരി ആറിന് വൈകീട്ട് ഏഴ് മണിക്ക് ജമാഅത്ത് പ്രസിഡന്റ് മുബാറക് ഹസൈനാര്‍ ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഹുബ്ബുല്‍ ഹബീബ് മദ്ഹ് സംഘം അവതരിപ്പിക്കുന്ന മദ്ഹെ മദീന മജ്ലിസ് നടക്കും. ഹാഫിള് നൗഫല്‍ അല്‍ ഫാളിലി ടീം നേതൃത്വം നല്‍കും. ഏഴിന് രാത്രി ഏഴ് മണിക്ക് മാഷപ്പ് അവതരിപ്പിക്കും. രാത്രി ഒമ്പത് മണിക്ക് ഡോ.ഹാഫിള് ജു നൈദ് അല്‍ അസ്ഹരി കൊല്ലം മത പ്രഭാഷണം നടക്കും. ജനുവരി എട്ടിന് രാത്രി എട്ട് മണിക്ക് മജ്ലിസുന്നൂര്‍ നടക്കും. തുടര്‍ന്ന് രാത്രി ഒമ്പത് മണിക്ക് മഹമൂന്‍ ഹുദവി വണ്ടൂര്‍ മത പ്രഭാഷണം നടക്കും. ജനവരി ഒമ്പത് വെള്ളി വൈകീട്ട് നാലു മണിക്ക് സൗഹൃദ സദസ് നടത്തും. സ്വാമി ഗുരു രത്നം ജ്ഞാനതപസ്വി പ്രഭാഷണം നടത്തും. രാത്രി ഏഴ് മണിക്ക് മെഗാ ദഫ് മല്‍സരം നടക്കും. രാത്രി ഒമ്പത് മണിക്ക് അബ്ദുറസാഖ് അബ്റാറി പത്തനംത്തിട്ട മതപ്രഭാഷണം നടക്കും. ജനുവരി പത്തിന് ശനി രാത്രി എട്ട് മണിക്ക് ശുക്കൂര്‍ ഇര്‍ഫാനി റഹൂഫ് അസ്ഹരി നയിക്കുന്ന ഇശല്‍ വിരുന്ന് നടക്കും. രാത്രി ഒമ്പത് മണിക്ക് സിറുജുദ്ധീന്‍ അല്‍ ഖാസിമി പത്തനാപുരത്തി ന്റെ മത പ്രഭാഷണം നടക്കും. ജനുവരി 11ന് സമാപന സ മ്മേളനം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്തഫല്‍ സഖാഫി തെന്നല മത പ്രഭാഷണം നടത്തും. സയ്യിദ് മഹ്റൂഫ് മദനി അല്‍ ജിഫ്രി കല്ലടി ക്കോട് തങ്ങള്‍ കൂട്ടു പ്രാര്‍ഥന നടത്തും. ജനുവരി 12ന് തിങ്കള്‍ ഉച്ചക്ക് മൗലീദ് പാരായണം നടക്കും. വൈകീട്ട് അന്നദാനവും നടക്കും. വാര്‍ത്ത സ മ്മേളനത്തില്‍ ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ വി.വി അബ്ദുറഹ്‌മാന്‍ ഹാജി, വൈസ് ചെയര്‍മാന്‍ മുല്ല ക്കോയ തങ്ങള്‍ മാണി ക്കോത്ത്, ട്രഷറര്‍ പി അഷ്റഫ്, കണ്‍വീനര്‍ നദീര്‍ഷ മല്ലമ്പലം, കണ്‍വീനര്‍ യൂനസ് ബദര്‍ നഗര്‍, വൈസ് ചെയര്‍മാന്‍ ലീഗ് മജീദ്, കരീം മൈത്രി എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!