കാഞ്ഞങ്ങാട്: ക്രിസ്മസ് – ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ 2.41 ഗ്രാം മെത്താഫിറ്റാമിനുമായി യുവാവ് പിടിയില്‍. പനയാല്‍ വില്ലേജില്‍ കരുവക്കോട് വീട്ടില്‍ അബ്ദുള്‍ മജീദിന്റെ മകന്‍ മുഹമ്മദ് ദില്‍ഷാദ് (20) ആണ് ഇന്നലെ വൈകീട്ട് പാക്കം-കരുവാക്കോട് -തച്ചങ്ങാട് റോഡില്‍ നിന്ന് മെത്താഫിറ്റാമിനുമായി ഹോസ്ദുര്‍ഗ് എക്‌സൈസ് റെയ്ഞ്ച് ഓഫീസ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.വി. ജിഷ്ണു കുമാറും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. പരിശോധന സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അജൂബ്.വി .എ, അനീഷ്.കെ.വി, രാഹുല്‍.ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ രാജീവന്‍.പി, വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശുഭ.പി എന്നിവരും ഉണ്ടായിരുന്നു .
