കരിന്തളം: കപ്പകൃഷി പൂര്‍ണ്ണമായും കാട്ടുപന്നികള്‍ നശിപ്പിച്ചു.വരഞ്ഞൂര്‍ രാജന്റെ കപ്പകൃഷിയാണ് രാത്രിയാകുമ്പോള്‍ കൂട്ടത്തോടെ എത്തുന്ന പന്നികള്‍ കര്‍ഷകന്‍ സ്ഥാപിച്ച വേലികെട്ടുകള്‍ തകര്‍ത്ത് കൃഷിയിടത്തില്‍ ഇറങ്ങിയാണ് കൃഷികള്‍ നശിപ്പിക്കുന്നത്. വീടിന്റെ സമീപത്ത് വരെയെത്തി കാട്ടുപന്നികള്‍ അക്രമകാരികളായ് മാറുമ്പോള്‍ നിസഹയനായ് മാറുകയാണ് കര്‍ഷകര്‍. ഇതിന് എന്ത് പരിഹാരം ഉണ്ടാകുമെന്ന ആശങ്കയിലാണ് പ്രദേശത്തെ കര്‍ഷകര്‍. പഞ്ചായത്തിന്റെ അവകാശങ്ങള്‍ പ്രയോജനപ്പെടുത്തി ഷൂട്ടര്‍മാരെ ഉപയോഗിച്ച് പന്നികളെ വെടിവെയ്ക്കാന്‍ വനം വകുപ്പും പഞ്ചായത്തും അടിയന്തിര ഇടപെടല്‍ നടത്തണമെന്നാണ് നാട്ടുകളുടെ ആവശ്യം.
