കാഞ്ഞങ്ങാട് : കാല്‍നൂറ്റാണ്ടോളമായി രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന നാച്വറല്‍സ് ബ്യൂട്ടി പാര്‍ലറിന്റെ കാഞ്ഞങ്ങാട് യൂണിറ്റ് മൂന്നാം വാര്‍ഷികം ആഘോഷിച്ചു. കാഞ്ഞങ്ങാട് റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റിനോടനുബന്ധിച്ചാണ് നാച്വറല്‍സ് പ്രവര്‍ത്തിക്കുന്നത്. ആഘോഷ പരിപാടികള്‍ നടി കലാഭവന്‍ നന്ദന ഉദ്ഘാടനം ചെയ്തു. മാനേജര്‍ ജയശ്രീല, സി.പി. ഫൈസല്‍, നാരായണന്‍ മൂത്തല്‍, റിയല്‍ മാനേജര്‍ ശ്രീജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
