മടിക്കൈ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി കുഞ്ഞികൃഷ്ണന് ഫോക് ലോര്‍ അക്കാദമി അവാര്‍ഡ്

കാഞ്ഞങ്ങാട് : മടിക്കൈ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി കുഞ്ഞികൃഷ്ണന്‍ ഫോക് ലോര്‍ അക്കാദമി അവാര്‍ഡ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മടിക്കൈ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കോളികുന്നില്‍ നിന്നും ഇടതു പ്രതിനിധിയായി വിജയിച്ചതിന് പിന്നാലെയാണ് അവാര്‍ഡ് ലഭിച്ചതും കുഞ്ഞികൃഷ്ണന് ഇപ്പോള്‍ ഇരട്ടി മധുരത്തിന്റെ സന്തോഷമാണ്.1998 മുതല്‍ നാടന്‍കലാ രംഗത്ത് പാട്ടു കാരനായും അലാമിക്കളി പരിശീലകനായും പ്രവര്‍ത്തിച്ചുവരുന്ന മടിക്കൈ പോത്തം കൈയിലെ കുഞ്ഞികൃഷ്ണന്‍ അലാമികളി കലാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഫോക് ലോര്‍ അക്കാദമി അവാര്‍ഡ്. 1998ല്‍ തുടിനാടന്‍ കലാകേന്ദ്രം മടിക്കൈ എന്ന ട്രൂപ്പിലൂടെയാണ് അരങ്ങത്തേക്ക് വന്നത്. 2004 മുതല്‍ അലാമിക്കളി പരിശീലകനായി തുടര്‍ന്നുവരുന്നു. 2008 ല്‍ യു എ ഇ യിലെ അബുദാബിയില്‍ ആദ്യമായ് കുഞ്ഞികൃഷ്ണന്‍ പരിശീലിപ്പിച്ച് അലാമിക്കളി വേദിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. 2006 ല്‍ സ്വന്തമായി പൊലിക നാടന്‍ കലാസംഘം മടിക്കൈ എന്ന ട്രൂപ്പ് രൂപീകരിച്ചു. കേരളത്തിനകത്തും പുറത്തും ഏഷ്യാനെറ്റ്, ദൂരദര്‍ശന്‍ പോലുള്ള ചാനലുകളിലും ഒട്ടനവധി സ്റ്റേജ്യകളിലും പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. ജില്ലക്കകത്ത് 12 ഓളം കലാ സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍ക്കുവേണ്ടി അലാമിക്കളി പരിശീലിപ്പിച്ച് അരങ്ങത്തെത്തിച്ചു. 2023-2024-ല്‍ രണ്ട് വനിതാ ടീമിനെയും പരിശീലിപ്പിച്ചു. ഒട്ടനവധി ക്ലബ്ബുകളും കലാ-സാംസ്‌ക്കാരിക രാഷ്ട്രീയ സംഘട നകളുടേയും നല്ല രീതിയിലുള്ള അനുമോദനങ്ങളും പ്രോത്സാഹനങ്ങളുമാണ് ഇദ്ദേഹത്തെ കലാ പ്രവര്‍ത്തനത്തിന് പ്രചോദനം. 26 വര്‍ഷകാലമായി കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തും
പ്രവര്‍ത്തിച്ചുവരുന്നു.

 

error: Content is protected !!