കാഞ്ഞങ്ങാട്:-മികച്ച വിദ്യാഭ്യാസം, വിശാലമായബൗദ്ധിക സാഹചര്യം, വാഹന സൗകര്യം , കലാസംസ്കാരിക, കായിക മേഖലയില്‍ മികച്ച ഇടപെടല്‍ തുടങ്ങിയ എല്ലാ മേഖലയിലും മികച്ചുനില്‍ക്കുന്ന കാഞ്ഞങ്ങാട് അതിയാമ്പൂര് ചിന്മയ സ്കൂളിന്റെ 47 -മത് വാര്‍ഷികാഘോഷം വൈവിധ്യമായ നിരവധി പരിപാടികളോട നടന്നു. ജില്ലയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ടി കെ സുധാകരന് ഉദ്ഘാടനം ചെയ്തു.ലോകാസമസ്ത സുഖിനോ ഭവന്തു എന്ന സന്ദേശത്തിലൂടെ ലോകത്തിനു മുഴുവന്‍ സുഖം ഉണ്ടാകട്ടെ എന്ന് വിഭാവനം ചെയ്യുന്ന ഒരേ ഒരു രാജ്യമാണ് ഭാരതമെന്നും നമ്മുടെ ഏറ്റവും വലിയ സമ്പത്ത് വിദ്യാഭ്യാസമാണെന്ന് അതാണ് ഓരോ വിദ്യാഭ്യാസ കാലഘട്ടത്തിലും പുതുതലമുറയ്ക്ക് നാം പകര്‍ന്നു നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ചിന്മയ വിദ്യാലയം പ്രസിഡണ്ട് വിശ്വാനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ സി ചന്ദ്രന് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചിന്മയ മിഷന് പ്രസിഡണ്ട് എം ശ്രീകണ്ഠന് നായര്‍, ട്രസ്റ്റ് ബോര്‍ഡ് ട്രഷറര്‍ എച്ച് എസ് ബട്ട് ,ബ്രിഗേഡിയര്‍ കെ എന്‍ പ്രഭാകരന് നായര്‍, പ്രോഗ്രാം കോഡിനേറ്റര്‍ ഗീതാ രാമകൃഷ്ണന്, വൈസ് പ്രിന്‍സിപ്പാള്‍ പി മിനി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ബാബു രാജേന്ദ്രഷണയി സ്വാഗതവും സ്കൂള്‍ ലീഡര്‍ മനീഷ ഇന്ദു കുമാര്‍ നന്ദിയും പറഞ്ഞു. വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ആധാരം, ഉപഹാര വിതരണം, കലാപരിപാടികള്‍ എന്നിവ നടന്നു. 34 ജനങ്ങളിലായി 375 വിദ്യാര്‍ത്ഥികള്‍ വൈവിധ്യങ്ങളായ നിരവധി പരിപാടികളില്‍ പങ്കെടുത്തു.
