നക്ഷത്രതിളക്കവുമായി വിദ്യാര്‍ത്ഥികള്‍ കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

കാഞ്ഞങ്ങാട് : വിവിധ നിറങ്ങളിലും രൂപങ്ങളിലുമുള്ള എല്‍ ഇ ഡി നക്ഷത്രങ്ങള്‍ നിര്‍മ്മിച്ച് കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ , സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം , കരിയര്‍ ഗൈഡന്‍സ് സെന്റര്‍, വിവിധ ക്ലബുകള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് എല്‍ ഇ ഡി നക്ഷത്ര നിര്‍മ്മാണ പരിശീലനം നടത്തിയത്. ഇലക്ട്രോണിക്‌സ് പരിശീലകനായി സി എം പ്രജീഷിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയത്. പഠനത്തോടൊപ്പം ഒരു തൊഴില്‍ കൂടി വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച് സ്വയം പര്യാപ്തരാക്കുക എന്നതാണ് ‘നക്ഷത്ര തിളക്കം’ എന്ന പദ്ധതിയുടെ ലക്ഷ്യമെന്ന് കരിയര്‍ മാസ്റ്റര്‍ സമീര്‍ സിദ്ദീഖി പറഞ്ഞു.

വി എച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ അരുണ്‍ പി എസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ സോണല്‍ കോര്‍ഡിനേറ്റര്‍ ദിലിന്‍ സത്യനാഥ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച എല്‍ ഇ ഡി നക്ഷ്ത്രത്തിന്റെ ആദ്യ വില്‍പന നടത്തി. കരിയര്‍ മാസ്റ്റര്‍ പി സമീര്‍ സിദ്ദീഖി , എന്‍ എസ് എസ് പ്രോഗ്രാം ഓഫിസര്‍ ആര്‍ മഞ്ജു, അധ്യാപകരായ സനിത എസ്, സിന്ധു പി രാമന്‍, സ്‌കില്‍ ഡവലപ്പ്‌മെന്റ് സെന്റര്‍ കോര്‍ഡിനേറ്റര്‍ ആരതി പി , ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അദ്വൈത് തുടങ്ങിയര്‍ നേതൃത്വം നല്‍കി. പേപ്പര്‍ നക്ഷത്രങ്ങളെക്കാള്‍ ആവശ്യക്കാര്‍ എല്‍ ഇ ഡി നക്ഷത്രങ്ങള്‍ക്കാണെന്നും അവ കൂടുതല്‍ കാലം നിലനില്‍ക്കുമെന്നും വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ ഒരു പ്രവര്‍ത്തനം നടത്തുന്നത് തികച്ചും മാതൃകാപരമാണെന്നും പ്രിന്‍സിപ്പാള്‍ അരുണ്‍ പി എസ് പറഞ്ഞു. 150 രൂപ മുതല്‍ 2000 രൂപ വരെയുള്ള വിലയില്‍ നക്ഷത്രങ്ങള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയതിന് 200 രൂപയാണ് വില.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്തുന്നതിന് വേണ്ടിയാണ് എല്‍ ഇ ഡി നക്ഷത്ര നിര്‍മ്മാണവും വില്പനയും നടത്തുന്നതെന്ന് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍ മഞ്ജു പറഞ്ഞു.

 

error: Content is protected !!