അടമ്പില്‍ നീലാശ്വരം ശാസ്താംകോട്ട ശാസ്താ വിശ്വര ക്ഷേത്രം മണ്ഡലകാല പൂജ ഉത്സവം തുടങ്ങി

കാഞ്ഞങ്ങാട്:അടമ്പില്‍ നീലാശരംശാസ്താം കോട്ട് ശാസ്താ വീശ്വര ക്ഷേത്രം രണ്ടുദിവസങ്ങളിലായി നടക്കുന്ന മണ്ഡലകാല പൂജ ഉത്സവം തുടങ്ങി. ഉത്സവത്തിന് തുടക്കം കുറിച്ച് വാദ്യമേളങ്ങളുടെയുംമുത്തു കുടകളുടെയും അകമ്പടിയില്‍ കാലിച്ചാമരം ദേവസ്ഥാനത്തുനിന്ന് കലവറക്കല്‍ ഘോഷയാത്ര നടന്നു. ഉത്സവത്തിന്റെ ഭാഗമായി ദീപാരാധന, ഭജന , പ്രാദേശിക കലാപരിപാടികള്‍,അഭിഷേകം, ഗണപതി ഹോമം, സര്‍വ്വ ഐശ്വര്യ വിളക്ക് പൂജ, ദീപാരാധന, തായമ്പക, നാദക്കോട് ഭഗവതി ക്ഷേത്രം വനിത സംഘത്തിന്റെ പൂരക്കളി, കൈകൊട്ടിക്കളി, തിരുവാതിര തുടങ്ങിയ നിരവധി പരിപാടികള്‍ ഉത്സവത്തിന്റെ ഭാഗമായി നടക്കും. നാളെ ഉച്ചയ്ക്ക് 12 30 മുതല്‍ 2.30 വരെ അന്നദാനവും ഉണ്ടാകും.

 

error: Content is protected !!