വോട്ടര്‍ പട്ടികയില്‍ അട്ടിമറി നടത്തിയ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: എസ്‌ഐആര്‍ ഉപയോഗിച്ച് ബിജെപിക്ക് വേണ്ടി വോട്ടര്‍ പട്ടികയില്‍ അട്ടിമറി നടത്തിയ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, സമഗ്രാന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എല്‍ഡിഎഫ് ജില്ലാകമ്മിറ്റി കാഞ്ഞങ്ങാട് പ്രതിഷേധമാര്‍ച്ചും പൊതുയോഗവും നടത്തി. സിപിഐഎം ജില്ലാ സെക്രട്ടറി എം. രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു അധ്യക്ഷനായി. വിവിധ കക്ഷി നേതാക്കളായ കെ സി പീറ്റര്‍, വി വി കൃഷ്ണന്‍, ടി വി ബാലകൃഷ്ണന്‍, സുബൈര്‍ പടുപ്പ്, ഉദിനൂര്‍ സുകുമാരന്‍, എം എ ലത്തീഫ്, പി പി രാജു, കെ വി കൃഷ്ണന്‍,കൈപ്രത്ത് കൃഷ്ണന്‍ നന്പ്യാര്‍, രതീഷ് പുതിയപുരയില്‍, സി ബാലന്‍, എം സുമതി, പി ഭാര്‍ഗവി എന്നിവര്‍ സംസാരിച്ചു.കെ വി കുഞ്ഞിരാമന്‍, കെ കുഞ്ഞിരാമന്‍, ടി കൃഷ്ണന്‍, കെ രാജ്‌മോഹന്‍, പി കെ നിഷാന്ത്, എം കുമാരന്‍ എന്നിവര്‍ പങ്കെടുത്തു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ പി സതീഷ്ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് സ്മൃതി മണ്ഡപത്തില്‍ നിന്ന് നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ച് നോര്‍ത്ത് കോട്ടച്ചേരിയില്‍ സമാപിച്ചു.

 

error: Content is protected !!