അഡ്വ. കോടോത്ത് ഗോവിന്ദന്‍നായരുടെ പതിനഞ്ചാം ചരമവാര്‍ഷികം സംഘടിപ്പിച്ചു; കെ.പി.സി.സി സെക്രട്ടറി എം. അസിനാര്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : നിര്‍ണായക ഘട്ടത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ശക്തമായ നേതൃത്വം നല്‍കിയ ശ്രദ്ധേയനായ നേതാവാണ് കോടോത്ത് ഗോവിന്ദന്‍ നായരെന്ന് കെ.പി.സി.സി സെക്രട്ടറി എം. അസിനാര്‍. കരുവാച്ചേരി ബാലകൃഷ്ണന്‍ നായര്‍ സാംസ്‌കാരിവേദി അഡ്വ. കോടോത്ത് ഗോവിന്ദന്‍നായരുടെ പതിനഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം അസിനാര്‍. കരുവാച്ചേരി സാംസ്‌കാരിക വേദി ചെയര്‍മാന്‍ പ്രവീണ്‍ തോയമ്മല്‍ അധ്യക്ഷനായി. എന്‍ കെ രത്‌നാകരന്‍, ടി കുഞ്ഞികൃഷ്ണന്‍, പി വി തമ്പാന്‍,അശോക് ഹെഗ്ഡെ, കെ പി മോഹനന്‍,കെ പി ബാലകൃഷ്ണന്‍, വിനോദ് ആവിക്കര, ടി വി നാരായണ മാരാര്‍, പ്രമോദ് കെ റാം,ഒ വി പ്രദീപ്, സുരേഷ് ബാബു മേലത്ത്, സുജിത്ത് പുതുക്കൈ, ബാബു പാടിയില്‍,വി വി സുഹാസ്,ഷിബിന്‍ ഉപ്പിലിക്കൈ, അച്ചുതന്‍ മുറിയനാവി,ലക്ഷ്മണന്‍ കല്ലഞ്ചിറ, രതീഷ് ഒ വി, രവീന്ദ്രന്‍ ചെമ്മട്ടംവയല്‍, വിക്രമന്‍ സൗത്ത്, റോഷന്‍ ഐങ്ങോത്ത്, ആലാമി ചേടിറോഡ്, കൃഷ്ണലാല്‍ കക്കൂത്തില്‍, സന്ദീപ് ഒഴിഞ്ഞവളപ്പ്,തുടങ്ങിയവര്‍ സംസാരിച്ചു

 

error: Content is protected !!