കാഞ്ഞങ്ങാട് : ബേഡകത്ത് നിന്നും കാണാതായ ആളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാടിനും ഐങ്ങോത്തിനു മിടയിലാണ് ബുനാഴ്ച രാത്രി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടത്. ബീമ്പുങ്കാല്‍ തെങ്ങും പള്ളിയില്‍ ജോണ്സണ് (55) ആണ് മരിച്ചത്. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. മൂന്ന് ദിവസം മുന്‍പ് ആണ് ജോണ്‍സണെ കാണാതായത്. ബേഡകം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഭാര്യ: ഷാന്റി ജോണ്സണ്, മക്കള്‍: അമിത ജോണ്സന്, ജോയല്‍ ജോണ്സന്, ജോബിന് ജോണ്സന്, മരുമകന്: ജിബിന്‍ സ്റ്റീഫന്‍.
