അണ്ടര്‍ 17 ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ബാസ്‌കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജി.എഫ്.വി.എച്ച് .എസ് .എസ് കാടങ്കോട് ചാമ്പ്യന്മാര്‍

രാജപുരം :സെന്റ് പയസ് ടെന്‍ത് കോളേജ് രാജപുരവും കാസര്‍കോട് ജില്ലാ ബാസ്‌കറ്റ്ബാള്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച അണ്ടര്‍ 17 ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ബാസ്‌കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരുവിഭാഗങ്ങളും ജി.എഫ്.വി.എച്ച് .എസ് .എസ് കാടങ്കോട് ചാമ്പ്യന്മാരായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രാജാസ് എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും ഹോളിഫാമിലി എച്ച് .എസ്.എസ്. മൂന്നാം സ്ഥാനവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ക്രൈസ്റ്റ് സി.എം.ഐ. പബ്ലിക് സ്‌കൂള്‍ കാഞ്ഞങ്ങാട് രണ്ടാം സ്ഥാനവും രാജാസ് എച്ച് .എസ്.എസ്. നീലേശ്വരം മൂന്നാം സ്ഥാനവും നേടി.മത്സരങ്ങള്‍ സെന്റ് പയസ് ടെന്‍ത് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ ഡോ.ബിജു ജോസഫ് ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കോളേജ് ബര്‍സാര്‍ ഫാദര്‍ ജോബിന്‍ പ്ലാച്ചേരിപ്പുറത്തു നിര്‍വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ.പി.രഘുനാഥ്,ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ സുധീപ് ബോസ് എം.എസ്, കാസറഗോഡ് ജില്ലാ ബാസ്‌കറ്റ്ബാള്‍ അസോസിയേഷന്‍ സെക്രട്ടറി കെ. ശ്രീനിവാസന്‍,ചന്ദ്രന്‍ നവോദയ,കേരളാ ബാസ്‌കറ്റ്ബാള്‍ അസോസിഷന്‍ അംഗം സുനില്‍.കെ.ശരത് കാരയില്‍ എന്നിവര്‍ സംസാരിച്ചു.എ.രൂപേഷ് എ സ്വാഗതവും അഭിജിത്ത് നന്ദിയും പറഞ്ഞു.

 

error: Content is protected !!