നീലേശ്വരം: സ്വകാര്യ ബസ് ജീവനക്കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ബങ്കളം ലക്ഷംവീട് ഉന്നതിക്ക് സമീപത്തെ താമസിക്കുന്ന പള്ളിക്കര മൗവ്വല്‍ സ്വദേശി അബ്ബാസി (60) നെയാണ് ഇന്ന് പുലര്‍ച്ചെ നാലരയോടെ മുറിച്ചു കടക്കുന്നതിനിടയില്‍
നീലേശ്വരം മന്നം പുറത്ത് കാവിനു സമീപത്ത് വച്ച് തീവണ്ടി തട്ടിയത്. ഉദുമ – ബങ്കളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചോയിസ് ബസ്സിലെ ജീവനക്കാരനാണ്. ഭാര്യ: കെ റാബിയ (ചിറപ്പുറം). മക്കള്‍: റാഷിദ്, റഷീബ, രഹന. മരുമക്കള്‍: ഉബൈസ് (കാലിച്ചാനടുക്കം), യാസിര്‍ (കമ്മാടം).
