ബദിയഡുക്ക: ക്ഷേത്ര നടയില്‍ നടന്ന വിസ്മയം തീര്‍ത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.എം.അശ്വിനി. ഗോസാഡ മഹിഷ മര്‍ധിനി ക്ഷേത്രത്തിലാണ് ജാത്ര മഹോത്സ വത്തോടനുബന്ധിച്ച് ഇന്നലെ രാത്രി ബദിയടുക്ക പഞ്ചായ ത്ത് പെരഡാല വാര്‍ഡ് 13ല്‍ മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി കാ സര്‍കോട് ജില്ലാ സെക്രട്ടറിയുമായ കെ.എം.അശ്വിനിയാണ് തിങ്ങി നിറഞ്ഞ നൂറുകണക്കിന് കലാ ആസ്വാദരുടെ മുന്നില്‍ തന്റെ ഉപാസന കലയായ ഭരതനാട്യം അ വതരിപ്പിച്ചത് കയ്യടി നേടിയത്. തന്റെ പതി നൊന്നാം വയസിലാണ് നൃത്തം അഭ്യസിച്ചു തുടങ്ങിയത്. കുമ്പള നാട്യ വിദ്യാനില യത്തില്‍ വിദുഷി ഡോ. വിദ്യ ലക്ഷ്മിയാണ് ഗുരു. അശ്വിനി നൃത്ത കലയില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്.ബാംഗ്ലൂര്‍, ഉഡുപ്പി, കാര്‍ക്കള തുടങ്ങി കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ ഇതിനകം തന്നെ ഒട്ടനവധി നൃത്ത പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട് നൃത്ത അധ്യാപിക കൂടിയായ അശ്വിനി. 2020 ല്‍ കാസര്‍കോ ട് ബ്ലോക്ക് പഞ്ചായത്ത് പെരഡാല ഡിവി ഷനില്‍ നിന്ന് ബി ജെ പി മത്സരിച്ച് മുസ്ലിം ലീഗ് കാല്‍നൂറ്റാണ്ടായി കുത്തകയാക്കി വെ ച്ചിരുന്ന ഡിവിഷന് പിടിച്ചെടുത്ത് വിജയ ക്കൊടിപറപ്പിച്ചിരുന്നു. അന്ന് അശ്വിനി പ്രാ യം 23 വയസായിരുന്നു. ബ്ലോക്ക് പഞ്ചായ ത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. പെരഡാല എന്ന വാര്‍ഡ് പിടിച്ചെ ടുക്കുകയെന്ന ദൗത്യമാണ് ഇത്തവണ പാര് ട്ടി അശ്വിനിയെ ഏല്‍പ്പിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് അംഗമായിരിക്കെ ഡി വിഷനില്‍ ചെയ്ത നിരവധി പ്രവ്യതികള് നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്. വാര്‍ഡ് മറ്റു പാര്‍ട്ടി കള്പെട്ടവരുടെയും പൂര്‍ണ്ണ പിന്തുണ കിട്ടുന്നുണ്ടെന്നും വിജയത്തില്‍ ആശങ്ക ഇല്ലയെന്നും അശ്വിനി പറഞ്ഞു.ബദിയടുക്ക കെ വി ആര് കാര്‍സിലെ മാനേജര്‍ നീര്ച്ചാല് മല്ലടു ക്കയിലെ ബാലസുബ്രഹ്മണ്യമാണ് അശ്വിനിയുടെ ഭര്‍ത്താവ്.
