കരിന്തളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന്നായി കിനാനൂര്‍ – കരിന്തളം പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി ചോയ്യങ്കോട്ട് നടന്നു. സി പി ഐ (എം) കേന്ദ്രക്കമ്മറ്റിയംഗം പി.കെ.ശ്രീമതി ഉല്‍ഘാടനം ചെയ്തു. എന്‍. പുഷ്പ്പരാജന്‍ അധ്യക്ഷനായി. ഇ ചന്ദ്രശേഖരന്‍ എം എല്‍ എ .എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവ പ്രസാദ് ,കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പന്‍, കോണ്‍ഗ്രസ് എസ് ജില്ലാ വൈസ് പ്രസിഡണ്ട് രാഘവന്‍ കൂലേരി,സി പി ഐ (എം) ജില്ലാക്കമ്മറ്റി യംഗം വി.കെ.രാജന്‍ , പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി, കിനാനൂര്‍ – കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ,ജില്ലാ പഞായത്ത് കയ്യൂര്‍ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ഒക്ലാവ് കൃഷ്ണന്‍,പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ പാറക്കോല്‍ രാജന്‍, കെ.എ. രമണി,ബിന്ദു കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പ് പഞ്ചായത്ത് സെക്രട്ടറി കെ. ലക്ഷ്മണന്‍ സ്വാഗതം പറഞ്ഞു.
