മൂന്നാം മൈല്‍ മുണ്ടോട്ട് സ്വദേശി കെ.സുരാജിന് ഡോക്ടറേറ്റ്

കാഞ്ഞങ്ങാട് : യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലെ യൂണിവേഴ്‌സിറ്റി ഓഫ് കേരളയില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് വിഭാഗത്തില്‍ നിന്ന് മൂന്നാം മൈല്‍ മുണ്ടോട്ട് സ്വദേശിയായ കെ.സുരാജ് ഡോക്ടറേറ്റ്. ജീവിതത്തിലെ ഓരോ അനുഭവവും പ്രയാസവും പഠനത്തിനുള്ള ശക്തിയായി മാറ്റി ദൃഢനിശ്ചയത്തോടെയും അര്‍പ്പണബോധത്തോടെയും മുന്നേറി നേടിയ ഈ നേട്ടം നാട്ടിലെ കുട്ടികള്‍ക്കും യുവാക്കളുക്ക് വലിയൊരു പ്രചോദനമായി. കഠിനാധ്വാനവും ആത്മവിശ്വാസവും ഒത്തുചേര്‍ന്നപ്പോള്‍ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായതിന്റെ ഉജ്ജ്വല ഉദാഹരണമാണ് സുരാജിന്റെ വിജയം. മുണ്ടോട്ടെ ബാലകൃഷ്ണന്‍ – ഉഷ ദമ്പതികളുടെ മകനാണ്.

 

error: Content is protected !!