അമ്പലത്തറ: മികവാര്‍ന്ന അഭിനയ ചാരുതയാലും പ്രമേയത്തിന്റെ കാലിക പ്രസക്തിയും കൊണ്ട് ഒന്നിനൊന്നുമികച്ചു നിന്ന നാടകരാവുകള്‍ക്ക് നാളെ തിരശീല വീഴും. ഓഡിറ്റോറിയം തിങ്ങിനിറഞ്ഞ കാണികളും കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ അഭിനയ മുഹൂര്‍ത്തങ്ങള്‍ക്കൊണ്ടും സമ്പന്നമായ നാടകരാവുകള്‍ക്ക് വിട.നാടകോത്സവത്തിന് മാറ്റ് കൂട്ടാന്‍ വനിതാ പൂരക്കളി, പണിയ നൃത്തം, പുരുഷ -വനിത കൈകൊട്ടിക്കളി, മെന്റലിസം, ഫ്യൂഷന്‍ ഡാന്‍സ്, ഓടക്കുഴല്‍ ആലാപനം, നാടക ഗാനലാപനം എന്നിവ വിവിധ ദിവസങ്ങളിലായി നടത്തിയിരുന്നു. അമ്പലത്തറ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി അഞ്ചു ദിവസമായി സംഘടിപ്പിച്ച നാടകോത്സവത്തിന്റെ അവസാന ദിനമായ നാളെ ശ്രീശിവ ബേളൂര്‍ അവതരിപ്പിക്കുന്ന മഞ്ഞ് പെയ്യുന്ന മനസ്സ് എന്ന നാടകം അരങ്ങേറും.
