സി പി ഐ (എം) നേതാവ് കീഴ് മാലയിലെ കെ . കുഞ്ഞിരാമന്‍ നായരെ അനുസ്മരിച്ചു; ജില്ലാ കമ്മറ്റിയംഗം വി.കെ രാജന്‍ ഉല്‍ഘാടനം ചെയ്തു

കരിന്തളം: കിനാനൂര്‍ – കരിന്തളം പഞ്ചായത്തില്‍ കമ്മ്യൂണിസ്റ്റ് -കര്‍ഷക പ്രസ്ഥാനം കെട്ടിപ്പട്ടുക്കുന്നതില്‍ മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച കീഴ് മാലയിലെ കെ.കുഞ്ഞിരാമന്‍ നായരുടെ ഇരുപത്തിയൊന്നാം ചരമവാര്‍ഷികം സി പി ഐ (എം) ന്റെ നേതൃത്യത്തില്‍ ആചരിച്ചു. കീഴ് മാലയിലെ സ് മാരക സ്തൂപത്തില്‍ പുഷ്പ്പ ചക്ര മര്‍പ്പിച്ചു. ഏരിയാക്കമ്മറ്റിയംഗം കെ ലക്ഷ്മണന്‍പതാകയുയര്‍ത്തി. അനുസ്മരണ സമ്മേളനം സിപിഐ (എം) ജില്ലാക്കമ്മറ്റിയംഗം വി.കെ രാജന്‍ ഉല്‍ഘാടനം ചെയ്തു ലോക്കല്‍ സെക്രട്ടറി കെ.ബാലചന്ദ്രന്‍ അധ്യക്ഷനായി. കെ ലക്ഷ്മണന്‍ പാറക്കോല്‍ രാജന്‍ . ടി. സുരേശന്‍ .എന്‍.ടി. ശ്യാമള. നിധിന്‍ എം.എ എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി എ. ഗിരീഷ് സ്വാഗതം പറഞ്ഞു.

 

error: Content is protected !!