ഇരിയ : കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്ക്. ഇന്ന് രാവിലെ 9 മണിക്ക് മുട്ടിച്ചരലില്‍ വെച്ചാണ് അപകടം. കെ എല്‍ 60 എഫ് 9308 നമ്പര്‍ ബൈക്ക് യാത്രക്കാരന് ഒടയഞ്ചാല്‍ നായിക്കയം സ്വദേശി സന്തോഷ് മാത്യുവിന്റെ മകന് അനീഷ് (22) നാണ് പരിക്കേറ്റത്. അപകടം നടന്ന ഉടനെ സമീപവാസികള്‍ ചേര്‍ന്ന് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായതിനാല്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കാഞ്ഞങ്ങാട് സിറ്റി സെന്ററിലെ മൊബൈല്‍ കടയിലെ ടെക്നീഷ്യന് ആണ് അനീഷ് . യുവാവിന്റെ മാതാവ് സുനി സന്തോഷ് കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരിയ മുട്ടിച്ചരലില്‍ കര്‍ണ്ണാടക കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് നായിക്കയം സ്വദേശിക്ക് ഗുരുതരം
