ഇരിയ : മുളവന്നൂര്‍ ഭഗവതി ക്ഷേത്ര മൂലാരൂഢ സ്ഥാനമായ ഇരിയ ലാലൂര്‍ വളപ്പില്‍ കൊച്ചി കാവ് ജീര്‍ണ്ണോദ്ധാരണത്തിന്റെ ഭാഗമായി ദൈവഹിതം അറിയുന്നതിനായി സ്വര്‍ണ്ണ പ്രശ്‌നത്തിന് വെച്ച് ചാര്‍ത്തല്‍ കാവില്‍ വെച്ച് നടത്തി. ജന്മ കണിശന്‍ സുരേഷ് ജ്യോത്സ്യര്‍ വെച്ച് ചാര്‍ത്തല്‍ ചടങ്ങ് നടത്തി. ക്ഷേത്ര സ്ഥാനികരും ഭരണ സമിതി അംഗങ്ങളും തറവാട്ടുകാരും നാട്ടുകാരും പങ്കെടുത്തു.
പ്രശ്‌നം പറയല്‍ ഈ മാസം 22ന് മുളവന്നൂര്‍ ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.
