കേരള കലാ ഉത്സവ്: വൈഗ മനോജിന് സോളോ ക്ലാസിക്കല്‍ ഡാന്‍സ് മോഹിനിയാട്ട മത്സരത്തില്‍ ഒന്നാം സ്ഥാനം

കാസര്‍കോട് : കേന്ദ്ര വിദ്യാലയമന്ത്രാലയം ദേശീയതലം വരെ നടത്തുന കലാ ഉത്സവ് കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജി.എച്ച് എസ് എസ് പാക്കം സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയായ വൈഗാ മനോജിന് ഒന്നാം സ്ഥാനം എ ഗ്രേഡ് ലഭിച്ചു. ഡിസംബര്‍ 16 മുതല്‍ പൂനയില്‍ വെച്ച് നടക്കുന്ന ദേശീയ കലാഉത്സവ് മത്സരത്തില്‍ വൈഗാ മനോജ് പങ്കെടുക്കും. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി മോഹിനിയാട്ടം കുച്ചുപ്പുടി, ഭരതനാട്യം എന്നീ ഇനങ്ങളില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് എ ഗ്രേഡ് നേടിയിരുന്നു. തച്ചങ്ങാട് പെടിക്കളത്തെ ക്ഷേത്ര ശില്പിയായ മനോജ് വിയുടെയും, ബിജി മനോജിന്റെയും മകളാണ്. കാഞ്ഞങ്ങാട് നൃത്താഞ്ജലി ഡാന്‍സ് സ്‌കൂളലെ രഘു കാഞ്ഞങ്ങാട് വൈഗ മനോജിന്റെ നൃത്ത അധ്യാപകന്‍ സമഗ്രശിക്ഷാ കാസര്‍കോട് ആണ് ജില്ലാതലത്തില്‍ തെരഞ്ഞെടുത്ത് സംസ്ഥാനത്തേക്ക് അയച്ചത്. സമഗ്ര ശിക്ഷാ ജില്ലാ പ്രൊജക്റ്റ് കോ -ഓഡിനേറ്റര്‍, ബിജുരാജ് വി.എസ്, ജില്ല പ്രോഗാം കോര്‍ഡിനേറ്റര്‍ പ്രകാശന്‍ ടി എന്നിവര്‍ വൈഗ മനോജിനെഅഭിനന്ദിച്ചു.

error: Content is protected !!