മടിക്കൈ :തദ്ദേശസ്വയം ഭരണ വകുപ്പ് തെരഞ്ഞെടുപ്പ് മല്‍സരം കൊഴുപ്പിക്കാന്‍ അമ്മയും മകനും. മടിക്കൈ പഞ്ചായത്തിലെ
ആറാം വാര്‍ഡായ മലപ്പച്ചേരി നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി അമ്മ എ.അനിത ജനവിധി തേടുമ്പോള്‍ മകന്‍ എ. അനുരാജ്
അഞ്ചാം വാര്‍ഡായ കാഞ്ഞിരപ്പൊയില്‍ നിന്നാണ് മല്‍സരിക്കുന്നത്. അനിതക്ക് ഇത് മൂന്നാം ഊഴമാണ്. 2015ല്‍ ബങ്കളത്ത് നിന്നും 2020 ല്‍ മലപ്പച്ചേരിയില്‍ നിന്നും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചിരുന്നു. കഴിഞ്ഞ തവണയും പാര്‍ട്ടി ഗ്രാമത്തില്‍ .208 വോട്ട് നേടാന്‍ അനിതക്ക് സാധിച്ചിട്ടുണ്ട്. ഇത്രയും വോട്ട് ബിജെപി നേടിയത് സിപിഎമ്മിന് ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇത്തവണ വിജയിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം അനിത ഉണ്ട്. ഇരു ഒന്നാം ഘട്ട പ്രചരണത്തിന് ഇരുവരും തുടക്കം കുറിച്ച് കഴിഞ്ഞു. കോട്ടപ്പാറയിലെ ഗ്യാസ് ലൈന്‍ ഏജന്‍സി സ്ഥാപനത്തിലെ ജീവനക്കാരനായ അനുരാജ് ആദ്യമായിട്ടാണ് മത്സരിക്കാന്‍ എത്തുന്നത്.അഞ്ചാം വാര്‍ഡായ പട്ടത്തുമൂലയിലെ ആലാമിയാണ് കൂലി തൊഴിലാളിയായ അനിതയുടെ ഭര്‍ത്താവ്.
