പള്ളിക്കര: മൂന്ന് പതിറ്റാണ്ട് കാലം ഇടതുപക്ഷ മുന്നണി ഭരിച്ച പള്ളിക്കര പഞ്ചായത്തില്‍ ഒരു വികസനവും ഉണ്ടായില്ലെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു. എസ് ഐ ആറിന്റെ മറവില്‍ കേരളത്തില്‍ യു ഡി എഫിന്റെ വോട്ട് വെട്ടി മാറ്റാന്‍ ബി ജെ പിയും സി പി എമും ഒന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പള്ളിക്കര പഞ്ചായത്ത് യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ സിദ്ദിഖ് പള്ളിപ്പുഴ അധ്യക്ഷനായി.
കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ കെ നീലകണ്ഠന്‍, ഹക്കീം കുന്നില്‍, മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ ഇ എ ബക്കര്‍, സി എം പി സംസ്ഥാന കമ്മിറ്റി അംഗം വി കമ്മാരന്‍, ഡി സി സി വൈസ് പ്രസിഡന്റ് സാജിത് മവ്വല്‍, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ വി ഭക്തവത്സലന്‍, വൈസ് പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട്, പി എ അബൂബക്കര്‍ ഹാജി, ഹനീഫ കുന്നില്‍, രാജേന്ദ്ര പ്രസാദ്, സോളാര്‍ കുഞ്ഞാമദ് ഹാജി, രവീന്ദ്രന്‍ കരിച്ചേരി, എം പി എം ഷാഫി, കെ എം അഷറഫ്, ചോണായി മുഹമ്മദ് കുഞ്ഞി, എം ബി ഷാനവാസ്, ഹാരിഷ് തൊട്ടി, കൃഷ്ണന്‍ താനത്തിന്‍കാല്‍, സത്താര്‍ തൊട്ടി എന്നിവര്‍ സംസാരിച്ചു
തിരഞ്ഞടുപ്പ് കമ്മിറ്റി രൂപീകരിച്ചു സിദ്ദിഖ് പള്ളിപ്പുഴ (ചെയര്‍മാന്‍), സുകുമാരന്‍ പൂച്ചക്കാട് (ജനറല്‍ കണ്‍വീനര്‍),രവീന്ദ്രന്‍ കരിച്ചേരി(ട്രഷറര്‍)
