ചെറുവത്തൂര്‍ : സ്കൂട്ടറില്‍ എം ഡി എം എ കടത്തിയ കേസിലെ പ്രതിക്ക് രണ്ട് വര്‍ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു, ചെറുവത്തൂര്‍ മയിലാട്ടി കുന്നില്‍ എം കെ മുഹമ്മദ് നിയാസ് (34)നെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി അധിക തടവും അനുഭവിക്കണം,
2021 ഡിസംബര്‍ 24 ഉച്ചയ്ക്ക് രണ്ടര മണിയോടെ ചെറുവത്തൂര്‍ കൈതക്കാട് വെച്ചാണ് കെ എല്‍ 60 ആര് 3414 നമ്പര്‍ ഹോണ്ട ഡിയോ കടത്തുകയായിരുന്ന 3.29 ഗ്രാം എം ഡി എം എ നീലേശ്വരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ ആര് കലേശന് ,പ്രിവന്റീവ് ഓഫീസര്‍മാരായ എ. ബി.അബ്ദുള്ള, എം എം പ്രസാദ്, പി പി സതി എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത് .കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തതും ,തുടര്‍ന്ന് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ഹോസ്ദുര്‍ഗ് റേഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.യു അശോക് കുമാറാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ: പ്ലീഡര്‍ ജി. ചന്ദ്രമോഹന് ,അഡ്വ. ചിത്രകല എന്നിവര്‍ ഹാജരായി.
സ്കൂട്ടറില്‍ എം ഡി എം എ കടത്തിയ കേസ്: പ്രതിക്ക് 2 വര്‍ഷം കഠിന തടവും പിഴയും
