കോട്ടപ്പാറ: സനാതന കോളേജ് ഇഗ്നോ സ്റ്റഡി സെന്ററില്‍ കഴിഞ്ഞ ജൂണ്‍ സെഷന് അഡ്മിഷന് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഇന്‍ഡക്ഷന്‍ പ്രോഗ്രാം സ്റ്റഡി സെന്ററില്‍ സംഘടിപ്പിച്ചു. സെന്റര്‍ കോര്‍ഡിനേറ്റര്‍ ഡോ. വി എന്‍ മനോജ് ഉദ്ഘാടനം നിര്‍വഹിച്ചു. അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ദീപിക അധ്യക്ഷത വഹിച്ചു.ഇഗ്നോ അസിസ്റ്റന്റ് അഞ്ജന സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ദിവ്യ ശിവന്വിദ്യാര്ഥികള്ക്ക് നിര്‍ദേശം നല്കി. ഇഗ്നോ അസിസ്റ്റന്റ് രോഹിത് രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
