വൃശ്ചിക സംക്രമ പൂജയ്ക്ക് അടിയാര്‍ കാവില്‍ ആയിരങ്ങള്‍ ഒഴുകിയെത്തി

മാവുങ്കാല്‍: പുതിയകണ്ടം അടിയാര്‍കാവ് കരിഞ്ചാമുണ്ഡി അമ്മ ദേവസ്ഥാനത്തില്‍ വൃശ്ചികമാസ സംക്രമപൂജയ്ക്ക് ഭക്തജനപ്രവാഹം.നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ദേവിക്ക് പ്രധാന വഴിപാടുകളായ കരിങ്കലശവും കലശവും മൊഴികേള്‍പ്പിക്കാനും എത്തിയത് . തറവാട്ടുകാരണവര്‍ ചന്ദ്രബാബു മേലടുക്കം പൂജയ്ക്ക് നേതൃത്വം വഹിച്ചു. കര്‍മ്മികളായ രാജു പാണത്തൂര്‍, അനില്‍കുമാര്‍ കല്യാണ്‍ റോഡ്, ഭാസ്‌കരന്‍ കല്യാണ്‍ റോഡ്, സുനില്‍കുമാര്‍ കല്യാണ്‍ റോഡ്, മുരളി കല്യാണ്‍ റോഡ്, സുരേഷ് കാസര്‍കോട്, ഹരീഷ് മേലടുക്കം, ഉമ ഏര്യാല്‍,ജയന്തി മേലടുക്കം, ഭവാനി കാരക്കുഴി,രാഹുല്‍ കല്യാണ്‍ റോഡ്, ജിഷ്ണു മേലടുക്കം, വിവേക് മേലടുക്കം തുടങ്ങിയവര്‍ കര്‍മ്മികളായി. സംക്രാന്തി തോറും വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുന്ന സംക്രാന്തിസമാദരം ചടങ്ങില്‍ വെച്ച് വാവടുക്കം പാട്ടു കുടുംബമെന്നപേരില്‍ അറിയപ്പെടുന്ന ജയന്‍ ആന്റ് വിമല സോഷ്യല്‍ മീഡിയ ഗായകകുടുംബത്തെയും നര്‍ത്തകിയും സിനിമാതാരവുമായ മീനാക്ഷി മധു, ഏഷ്യാനെറ്റ് സീരിയല്‍ താരം സ്‌നേഹ സുരേഷ്, കാഞ്ഞങ്ങാട് പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ ദിനേശ് താനത്ത് എന്നിവരെ ആദരിച്ചു. സുകുമാരന്‍ പെരിയച്ചൂര്‍ അധ്യക്ഷത വഹിച്ചു. ജനാര്‍ദ്ദനന്‍ പുല്ലൂര്‍, സുധാകരന്‍ കൊള്ളിക്കാട് എന്നിവര്‍ സംസാരിച്ചു. മാതൃ സമിതി അംഗങ്ങളും സംക്രമസമിതി പ്രവര്‍ത്തകരും അന്നപ്രസാദ വിതരണം നടത്തി.ജനുവരി 24,25,26 തീയ്യതികളില്‍ നടക്കുന്ന കളിയാട്ട മഹോത്സവനിധിയിലേക്കുളള തുക ട്രസ്റ്റി രാജു പാണത്തൂര്‍ഏറ്റുവാങ്ങി.

error: Content is protected !!