കാസര്‍കോട്: ജില്ലാ പോലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ വ്യാപക പരിശോധനയില്‍ പിടികിട്ടാപുള്ളികള്‍ ഉള്‍പ്പെടെ 221വാറന്റ് പ്രതികളെ പിടികൂടി. 126 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3711 വാഹനങ്ങള്‍ പരിശോധിച്ചു. ഹോട്ടലുകളും ലോഡ്ജുകളും ഉള്‍പ്പെടെ 65 ഇടങ്ങളില്‍ പരിശോധന നടത്തി. മോട്ടോര്‍ വാഹന നിയമപ്രകാരം നടപടി സ്വീകരിച്ചത് 1348 എണ്ണം. ഗുണ്ടാ, സാമൂഹ്യ വിരുദ്ധരുടെ ലിസ്റ്റില്‍പ്പെട്ട 133 ആള്‍ക്കാരെ പരിശോധിച്ചു. അനധികൃത മദ്യ കടത്തുള്‍പ്പെടെ നിയമവിരുദ്ധവും നിരോധിത വസ്തുക്കള്‍ കടത്തിയത് 9 എണ്ണം പിടികൂടി. മയക്കുമരുന്ന് ഉപയോഗിച്ചതിന് എന്‍ഡിപിഎസ് ആക്ട് പ്രകാരം 8 പേരെ പിടികൂടി. മദ്യപിച്ച് വാഹനം ഓടിക്കല്‍, അബ്കാരി ആക്ട്, കേരള ഗെയിമിംഗ് ആക്ട്, നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന സൂക്ഷിക്കല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ച് പിടികൂടിയത്, ലോട്ടറി ആക്ട് എന്നിവ പ്രകാരം 89എണ്ണം പിടികൂടി
