കാഞ്ഞങ്ങാട് : വിശ്വമാനവികതയുടെ മുഖമായിരുന്നു ജവഹര്‍ലാല്‍ നെഹ് റുവെന്നും മതേതര രാജ്യമായി ഇന്ത്യയെ വാര്‍ത്തെടുക്കുകയും ഇന്ത്യയുടെ വികസന കുതിപ്പിന് ദിശാബോധം നല്കിയ രാഷ്ട്ര ശില്പിയായ ജവഹര്‍ലാല്‍ നെഹ് റുവിനോട് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നെന്നും കെ.പി.സി.സി സെക്രട്ടറി എം. അസിനാര്‍.ജവഹര്‍ലാര്‍ നെഹ്റുവിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഹോസ്ദുര്‍ഗ് നെഹ് റു മണ്ഡപത്തില്‍ നടന്ന അനുസ്മരണ പരിപാടി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അസിനാര്‍. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി. ചന്ദ്രശേഖരന് ആദ്ധ്യക്ഷം വഹിച്ചു. അഡ്വ ടി.കെ. സുധാകരന് അനുസ്മരണ പ്രഭാഷണം നടത്തി.വി.ഗോപി സംസാരിച്ചു.ഒ.വി.രതീഷ് സ്വാഗതവും,സുരേഷ് കൊട്രച്ചാല്‍ നന്ദിയും പറഞ്ഞു.
