രാജേഷ് ബാബുവിന് തണല്‍ ബല്ലയുടെ സ്‌നേഹാദരവ്

ഷാര്‍ജ :യു. എ. ഇ യിലെ പ്രവാസി സംഘടനയായ തണല്‍ ബല്ലയുടെ നേതൃത്വത്തില്‍ ഓട്ടോമൊബൈല്‍ സെയില്‍സ് മേഖലയിലെ മലയാള ഭാഷയിലെ ആദ്യ പുസ്തകത്തിന്റെ രചയിതാവും നിരവധി പുരസ്‌കാര ജേതാവുമായ രാജേഷ് ബാബു ടി.വി യ്ക്ക് തണല്‍ ബല്ല യു എ ഇ കൂട്ടായ്മ സ്‌നേഹാദരവ് നല്‍കി. അദ്ദേഹത്തിന്റെ പുതിയ പുസ്തകം ‘ഡീല്‍ മേക്കര്‍ ഇന്‍ ഓട്ടോമൊബൈല്‍ സെയില്‍സ് ‘ ലണ്ടന്‍ ആസ്ഥാനമായ ടൈം വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച വേളയിലാണ് ഈ ഷാര്‍ജയിലെ റൂവി ഹോട്ടല്‍ അപ്പാര്‍ട്‌മെന്റില്‍ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. തണല്‍ ബല്ലയുടെ ചെയര്‍മാന്‍ തമ്പാന്‍ പൊതുവാള്‍ മുഖ്യാതിഥിയായി.
പ്രസിഡന്റ് ശ്രീനിത് കടങ്കോട് അധ്യക്ഷത വഹിച്ചു. സെക്രട്ടി രവി ചെരക്കര സ്വാഗതവും, പ്രോഗ്രാം കണ്‍വീനര്‍ മണി നെല്ലിക്കാട്ട്,
രാജേഷ് എം ആര്‍. സി എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!