വരഞ്ഞൂര്‍ യൂത്ത് ക്ലബ്ബ് വോളിബോള്‍ ഗ്രൗണ്ടില്‍ നൈറ്റ് പ്രാക്ടീസ് ചെയ്യുന്നതിനാവശ്യമായ ലൈറ്റുകള്‍ , വോളിബോള്‍, വോളിബോള്‍ നെറ്റ് എന്നിവ നല്കി കിനാനൂര്‍ കരിന്തളം മണ്ഡലം പുതുക്കുന്നു 4 വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി.ഒരു കാലത്ത് വോളിബോളിനെ നെഞ്ചേറ്റിയ കായികപ്രേമികള്‍ വരഞ്ഞൂര്‍ പ്രദേശത്തെ കായിക താരങ്ങളെ ഉയര്‍ത്തി കൊണ്ടുവരുന്നതിന് വേണ്ടി രൂപീകൃതമായ യൂത്ത് ക്ലബ്ല് നിരവധി വോളിബോള്‍ ടൂര്‍ണ്ണമെന്റുകള്‍ക്ക് നേതൃത്വം നല്കിയ ക്ലബ്ലായിരുന്നു. വളര്‍ന്ന് വരുന്ന കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ നൈറ്റ് പ്രാകീടിസിലൂടെ യൂത്ത് ക്ലബ്ബ് ഗ്രൗണ്ടിന് സാധിക്കുമാറാകട്ടെയെന്നും പ്രാക്ടീസ് ചെയ്യാന്‍ എത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി തരാന്‍ യൂത്ത് ക്ലബ്ബ് കൂടെയുണ്ടാകുമെന്നും പ്രാക്ടിസി നാവശ്യമായ സാധനങ്ങള്‍ കൈമാറി കൊണ്ട് നേതാക്കള്‍ പറഞ്ഞു. വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് സന്തോഷ് വി യും, മണ്ഡലം സെക്രട്ടറി ബാലഗോപാലന്‍ കാളിയാനവും ചേര്‍ന്ന് നെറ്റ് ,ബോള്‍, ലൈറ്റ് എന്നിവ കൈമാറി. ടീ മാനേജര്‍ രാജന്‍ കെ യും യൂത്ത് ക്ലബ്ബ് വോളി ടീം ഭാരവാഹികളായ സുധീഷ് എ, പ്രമോദ് കറ്റപ്പുര എന്നിവര്‍ ഏറ്റുവാങ്ങി. വാര്‍ഡ് കോണ്‍ഗ്രസ് നേതാക്കളായ ശ്രീജ്ത്ത് പുതുക്കുന്നു, രാഹുള്‍ വിവി , ദിനേശന്‍ വി, പ്രഭാകരന്‍ കെ എന്നിവര്‍ ചടങ്ങില്‍പങ്കെടുത്തു.
