കാഞ്ഞങ്ങാട് നഗരസഭ ശ്രീകൃഷ്ണ മന്ദിരം റോഡ് നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ഗതാഗതത്തിനായി തുറന്നു കൊടുത്തു

കാഞ്ഞങ്ങാട്:ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞങ്ങാട് നഗരസഭ 95 ലക്ഷം രൂപ ചെലവഴിച്ച് വീതി കൂട്ടി കോണ്‍ക്രീറ്റ് ,കല്‍വര്ട്ട്,ഡ്രൈനേജ് ,ഇന്റര്‍ലോക്ക് തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി ആധുനിക രീതിയില്‍ നിര്‍മ്മിച്ച ശ്രീകൃഷ്ണ മന്ദിരം റോഡ് നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തു ഗതാഗതത്തിനായി തുറന്നു കൊടുത്തു. ഗതാഗത പ്രശ്‌നങ്ങള്‍ ഇല്ലാതെ തന്നെ വളരെ വേഗത്തില്‍ കാഞ്ഞങ്ങാട് പട്ടണത്തിലേക്കും , പുതിയ കോട്ടയിലേക്കു വളരെ വേഗത്തില്‍ എത്തിച്ചേരാന്‍ നിരവധി ആളുകള്‍ ആശ്രയിക്കുന്ന പ്രധാന റോഡുകളില്‍ ഒന്നാണ് പുതിയ കോട്ട ശ്രീകൃഷ്ണമന്ദിരം റോഡ് ആധുനിക രീതിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് തുറന്നു കൊടുത്തത് .നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ പി സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ ലത, കെ അനീശന്‍, കെ പ്രഭാവതി, കെ വി സരസ്വതി,കൗണ്‍സിലര്‍മാരായ കുസുമ ഹെഗ്ഡെ, പള്ളിക്കൈരാധാകൃഷ്ണന്‍, പി മോഹനന്‍, എ കെ ലക്ഷ്മി, ടി വി സുജിത്ത്കുമാര്‍, കെ ഇന്ദിര ,രവീന്ദ്രന്‍ പുതുക്കൈ എന്നിവര്‍ സംസാരിച്ചു കൗണ്‍സിലര്‍ എന്‍ അശോക് കുമാര്‍ സ്വാഗതം പറഞ്ഞു..പൊതുപ്രവര്‍ത്തകര്‍, പ്രദേശവാസികള്‍, വ്യാപാരികള്‍, നാട്ടുകാര്‍ തുടങ്ങിനിരവധി ആളുകള്‍പങ്കെടുത്തു.

error: Content is protected !!