1115 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കി ഹോസ്ദുര്‍ഗ് ക്ലബ്ബ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് സഹായധനവും നല്‍കി

കാഞ്ഞങ്ങാട് : എല്ലാവരെയും ഓണാഘോഷത്തിന്റെ ഭാഗമാക്കുക എന്ന ഉദ്ദേശത്തോടെ കഷ്ടത അനുഭവിക്കുന്ന 115 കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി ഓണക്കിറ്റുകള്‍ നല്‍കി ഹോസ്ദുര്‍ഗ് ലയണ്‍സ് ക്ലബ്. നിരവധി സാധനങ്ങള്‍ അടങ്ങിയ 750 രൂപ വിലവരുന്ന ഓണക്കിറ്റുകളാണ് 1115 കുടുംബങ്ങള്‍ക്ക് നല്‍കിയത്. അതോടൊപ്പം കാഞ്ഞങ്ങാട് പാലിയേറ്റീവ് കെയര്‍ കെയര്‍ സൊസൈറ്റിക്ക് സന്നദ്ധ പ്രവര്‍ത്തനത്തിനുള്ള സഹായധനവും നല്‍കി. ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങ് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ചീഫ് കോഡിനേറ്റര്‍ നാസര്‍ കൊളവയല്‍ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. ഡിസ്റ്റിക് സെക്രട്ടറി പി വി മധുസൂദനന്‍, റീജിയണല്‍ ചെയര്‍മാന്‍ ബിന്ദു രഘുനാഥ്, സോണ്‍ ചെയര്‍മാന്‍ പി. കെ. ഗോപാലന്‍, മുന്‍ പ്രസിഡന്റ് എന്‍ വിനോദ് കുമാര്‍, ഡിസ്റ്റിക് കോഡിനേറ്റര്‍ വി. കുഞ്ഞമ്പു, പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രസിഡന്റ് ടി. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി പി. പ്രദീപന്‍ സ്വാഗതവും ട്രഷറര്‍ പി. ബി. ഗുല്‍സാര്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!