കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ ഓണച്ചന്തകള്‍ തുടങ്ങി

കാഞ്ഞങ്ങാട്:- കുടുംബശ്രീ അംഗങ്ങളുടെ തനത് ഉല്‍പ്പന്നങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുന്നതിനും, വിഷരഹിത പച്ചക്കറികളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഉത്സവകാലത്തെ വിലക്കയറ്റം തടയുന്നതിനും കുടുംബശ്രീ ജില്ലാ വിഷന്റെ പിന്തുണയില്‍ ജില്ലയില്‍ ഉടനീളം നടത്തുന്ന ഓണച്ചന്തകളുടെ ഭാഗമായുള്ള കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസ് ഫസ്റ്റ്, സെക്കന്‍ഡ് എന്നിവരുടെ ഓണച്ചന്തകള്‍ തുടങ്ങി. പുതിയ കോട്ട താലൂക്ക് ഓഫീസിന്റെ മുന്‍വശം, ടിവി റോഡ് ജംഗ്ഷനിലെ ടൗണ്‍ സ്‌ക്വയറിന് സമീപത്തുമാണ് ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുന്നത്. ഇരു ചന്തകളും നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ലതാ ബാലകൃഷ്ണന്‍ അധ്യക്ഷനായി. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മാരായ എം പുഷ്പലത, പി വി രത്‌നാവതി, വൈസ് ചെയര്‍പേഴ്‌സണ്‍ എന്‍ പി പ്രേമവല്ലി,കുടുംബശ്രീ നമ്പര്‍ സെക്രട്ടറി എ വി ദിവാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ജനപ്രതിനിധികള്‍,സിഡിഎസ് അംഗങ്ങള്‍, ജില്ലാ മിഷന്‍ ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയ നിരവധി ആളുകള്‍ പങ്കെടുത്തു

 

error: Content is protected !!