കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ചെമ്മട്ടം വയല്‍ യൂണിറ്റ് കുടുംബമേളയും ലഹരി വിരുദ്ധ സന്ദേശവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്:കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍(കെ എസ് എസ് പി യു) ചെമ്മട്ടംവയല്‍ യൂണിറ്റ് കുടുംബമേളയും ലഹരി വിരുദ്ധ ബോധവല്‍കരണക്ലാസും സംഘടിപ്പിച്ചു.കാരാട്ട് വയല്‍ പെന്‍ഷന്‍ ഭവനില്‍ നടന്ന കുടുംബമേള കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എന്‍. രാധ അദ്ധ്യക്ഷയായി. എന്‍.ജി.രഘുനാഥ് (റിട്ടേ:എക്‌സൈസ് ഇന്‍സ്‌പെക്ടര്‍) ലഹരി വിരുദ്ധ ക്ലാസെടുത്തു. എസ് .ഗോപാലകൃഷ്ണന്‍ ,പി.വി.കമലാക്ഷി,പി.വി.നിര്‍മ്മല, മറിയം ലത്തീഫ്,വി. കുഞ്ഞികൃഷ്ണന്‍,വി.വി ബാലകൃഷ്ണന്‍, കെ.രവീന്ദ്രന്‍ , കെ.വി.കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ.വി.സതി സ്വാഗതവും,ടി.ടി.വി.ലീല നന്ദിയും പറഞ്ഞു. തുടര്‍ന്നു പെന്‍ഷന്‍കാരും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികള്‍അവതരിപ്പിച്ചു.

error: Content is protected !!