ബങ്കളം : സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ദോഷകരമായ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന്
കെ.എസ് ടി.എ. കക്കാട്ട് ബ്രാഞ്ച് സമ്മേളനം അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കക്കാട്ട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന സമ്മേളനം ജില്ലാ ജോ. സെക്രട്ടറി പി. മോഹനന് ഉദ്ഘാടനം ചെയ്തു. കെ.വി ദിവ്യ പതാക ഉയര്‍ത്തി. സബ്ജില്ലാ ജോ. സെക്രട്ടറി എം. രമേശന് സംഘടനാ റിപ്പോര്‍ട്ടും ബ്രാഞ്ച് സെക്രട്ടറി പ്രീത കുന്നില്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബ്രാഞ്ച് ട്രഷറര്‍ എം.കെ. ബിന്ദു വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ എക്സിക്യൂട്ടിവ് അംഗം പി.പി. ബാബുരാജ് , സബ്ജില്ല വൈസ്പ്രസിഡണ്ട് ഉഷ വടക്കുമ്പത്ത്, സബ് ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ കെ.എം. സുധാകരന്, ടി. പി. രാജേഷ് ,രാജേഷ് പുറവങ്കര , ഡോ: പി.കെ.ദീപക്, വി.ത്രിവേണി , കെ. വി. രാജീവന് തുടങ്ങിയവര്‍ സംസാരിച്ചു. കെ.വി.സജിത നന്ദി പറഞ്ഞു.കെ.എസ് ടി എ കക്കാട്ട് ബ്രാഞ്ച് ഭാരവാഹികള്‍: ദിവ്യ . കെ. വി (പ്രസി.) , എ.പി. ഉഷ , കെ. വി. സജിത (വൈസ് പ്രസിഡണ്ടുമാര്‍) , പ്രീത കുന്നില്‍ ( സെക്രട്ടറി), എം.വി. പ്രമോദ് , പി.വി. ഷൈനി (ജോ : സെക്രട്ടറിമാര്‍), എം.കെ.ബിന്ദു(ട്രഷറര്‍)
