അപകടത്തില്‍ മരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തെ ചേര്‍ത്ത് പിടിച്ച് പോലീസ് ഹൗസിംഗ് സഹകരണ സംഘം

നീലേശ്വരം: അപകടത്തില്‍ മരിച്ച പോലീസ് ഉദ്യോഗസ്ഥന്‍ വീട് നിര്‍മ്മാണത്തിന് ലോണായ എടുത്ത 24.41522 ലക്ഷം രൂപയുടെ ബാധ്യത തീര്‍ത്ത് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം. നീലേശ്വരത്ത് സജിഷിന്റെ കുടുംബം താമസിക്കുന്ന പോലീസ് കോട്ടേഴ്‌സില്‍ വച്ച് വികാര നിര്‍ഭരമായ ചടങ്ങില്‍ വച്ച് സ്ഥലത്തിന്റെ ആധാരം സജീഷിന്റെ ഭാര്യ കരിന്തളം കയനി സ്വദേശിനി സി.ഷൈനി മോള്‍, മക്കളായ ദിയ, ദേവജ് എന്നിവര്‍ക്ക് സംസ്ഥാന പോലീസ് മേധാവി റാവാഡ ആസാദ് ചന്ദ്രശേഖര്‍ കൈമാറി. കുടുംബത്തിന് ആവശ്യമായ സംരക്ഷണം ഒരുക്കുന്നതിന് ഗവണ്‍മെന്റും ഡിപാര്‍ട്ട്‌മെന്റും, പോലീസ് സംഘങ്ങളും, സംഘടനകളും കൂടെ ഉണ്ടാകുമെന്ന് ആധാരം കുടുംബത്തിന് നല്‍കികൊണ്ട് സംസ്ഥാന പോലീസ് മേധാവി കുടുംബത്തെ അറിയിച്ചു.

കഴിഞ്ഞ സെപ്തംബര്‍ 26 ന് കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാന്‍ ഇറങ്ങിയ യാത്രയില്‍ കാറില്‍ ലോറിയിടിച്ച് ഡിവൈഎസ്പിയുടെ ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ സീനിയര്‍ സിവില്‍, ഓഫീസര്‍ ചെറുത്തൂര്‍ മയിച്ചയിലെ കെ. കെ. സജീഷ് (35) മരണപ്പെടുകയും കൂടെയുണ്ടായിരുന്നു. സഹപ്രവര്‍ത്തകന്‍ സുഭാഷ് പെരിയക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. നീലേശ്വരത്തെ പോലീസ് കോട്ടേഴ്സി ലാണ് സജീഷും കുടുംബം താമസിച്ചിരുന്നത്. നീലേശ്വരം ബ്ലോക്ക് ഓഫീസില്‍ സമീപം സ്വന്തമായി പുതിയ വീടിന്റെ നിര്‍മ്മാണം അവസാനം ഘട്ട ത്തില്‍ എത്തിയിരുന്നു. വീടെന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ വേണ്ടി കേരളാ പോലീസ് ഹൗസിംഗ് സഹകരണ സംഘത്തില്‍ നിന്ന് 28 ലക്ഷം രൂപ ലോണ്‍ എടുത്തായിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത്. വീടിന്റെ നിര്‍മ്മാണം 90 ശതമാനം പൂര്‍ത്തീകരിക്കപ്പെട്ടു നില്‍ക്കുമ്പോഴാണ് സജീഷിന്റെ വിയോഗമുണ്ടായത്. സജീഷിന് ഹൗസിംഗ് ലോണ്‍ തുകയില്‍ 2441522 രൂപ ബാധ്യത ബാക്കിയുണ്ടായിരുന്നു. സജീഷിന്റെ കടം ഏറ്റെടുക്കാന്‍ കേരള ഹൗസിങ് സഹകരണ സംഘം കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമതിയോഗം തീരുമാനിക്കുകയും സംഘത്തില്‍ ഈടായി നല്‍കിയ ആധാരം കുടുംബത്തിനെ ഏല്‍പ്പിക്കാനുള്ള മാതൃകാപരമായ തീരുമാനംകൈകൊണ്ടിരുന്നു. ആധാരം കൈമാറ്റ ചടങ്ങില്‍ നോര്‍ത്ത് സോണ്‍ ഐ ജി പി രാജ്പാല്‍ മീണ ഐ പി എസ്, ഡിജെ ജി യതീഷ് ചന്ദ്ര ഐ പി എസ് ജില്ലാ പോലീസ് മേധവി വിജയ് ഭരത് റെഡി , ജില്ലയിലെ ഡിവൈഎസ്പിമാര്‍മാര്‍ , സി എച്ച് ഒ മാര്‍ കേരളാ പോലീസ് അസോസിയേഷന്‍ , കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജില്ലാ ഭാരവാഹികള്‍, സംഘം ഭരണസമിതി അംഗങ്ങള്‍, ജില്ലയിലെ സഹകരണ സംഘത്തിലെ ഭരണസമിതി അംഗങ്ങളുടേയും സഹപ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും ചടങ്ങില്‍സംഘടിപ്പിച്ചു.

error: Content is protected !!