മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പഹല്‍ഗാം ഓപ്പറേഷന്‍ സിന്ദൂര്‍ 2025 എന്ന് പേരിട്ടു. 1971 ബിയോണ്ട് ബോര്‍ഡേഴ്‌സിന് ശേഷം മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒരുമിക്കുകയാണ്. മോഹന്‍ലാല്‍ ചിത്രങ്ങളിലെ ഐക്കണിക്ക് ക്യാരക്ടറായ മേജര്‍ മഹാദേവന്റെ തിരിച്ച് വരവാണ് ചിത്രത്തിന്റെ സവിശേഷതകളിലൊന്ന്.പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് മേജര്‍രവി പൂര്‍ത്തിയാക്കി. തൊടുപുഴയില്‍ ദൃശ്യം 3യുടെ ചിത്രീകരണത്തിനിടെ തിരക്കഥ വായിച്ച് കേട്ട മോഹന്‍ലാല്‍ സമ്മതം അറിയിച്ചുവെന്നാണ് വിവരം. അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. ഛായാഗ്രഹണം തിരുനാവുക്കരശും സംഗീത സംവിധാനം ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വറും സംഘട്ടന സംവിധാനം കെച്ച കെമ്പക്ഡിയും നിര്‍വഹിക്കുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആയിരിക്കും. നിര്‍മ്മാണം. ദൃശ്യം 3 പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ നടന്‍ ഓസ്റ്റിന്‍ ഡാന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കും. പ്രകാശ് വര്‍മ്മ, ബിനു പപ്പു, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മാണം.രചന രതീഷ് രവി, സംഗീതം ജെക്‌സ്ബിജോയ്.
